ഹോസെ അന്റോണിയോ ഒച്ചാന്‍ഡോറീനോ മഞ്ഞകുപ്പായത്തില്‍ വിപ്ലവം തീര്‍ക്കുമോ?

Image 3
Uncategorized

”കിബു” എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്പാനിഷ് പരിശീലകനാണ് നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ച്. മോഹന്‍ ബഗാനിനു ഐ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകന്‍ എന്ന നിലയില്‍ ഇന്ത്യ അറിയുന്ന കിബുന് 48 വയസ്സാണ് പ്രായം. സ്‌പെയിനെ കൂടാതെ പോളിഷ് പൗരത്വവും കിബു വികുനയ്ക്കുണ്ട്.

നോര്‍ത്തേണ്‍ സ്‌പെയിനിലെ ഒരു വമ്പന്‍ ബിസിനസ് ഫാമിലിയില്‍ ജനിച്ച കിബുവിന് മുന്നില്‍ രണ്ടു ഓപ്ഷനുകള്‍ ആണ് ഉണ്ടായിരുന്നത്. ബിസിനസ് അല്ലെങ്കില്‍ ഫുട്‌ബോള്‍. എന്നാല്‍ കിബു തിരഞ്ഞെടുത്തത് തന്റെ സ്വപ്നമായ ഫുട്‌ബോള്‍ തന്നെയായിരുന്നു. പതിനാറാം വയസ്സില്‍ തന്റെ സ്‌കൂളിലെ ജൂനിയര്‍ താരങ്ങള്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടായിരുന്നു കിബു തന്റെ ഫുട്‌ബോള്‍ കോച്ചിങ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നവര്‍റ യൂണിവേഴ്‌സിറ്റി ടീമിനു വേണ്ടി കളിക്കുകയും ജൂനിയര്‍ താരങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. യൂണിവേഴ്‌സിറ്റി ടീമിന്റെ പരിശീലകന്‍ ആയിരുന്ന ഗോയോ മനേറോ വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയില്‍ ആയിരുന്നപ്പോള്‍ ടീമിന്റെ ചുമതല നല്കിയിരുന്നതും കിബുവിനായിരുന്നു. യൂണിവേഴ്‌സിറ്റി കരിയറിന്റെ അവസാന നാളുകളില്‍ റൗള്‍ ഗാര്‍ഷ്യ, നാച്ചോ മോണ്‍ റിയാല്‍ തുടങ്ങിയ വിഖ്യാത താരങ്ങള്‍ക്ക് പരിശീലനം നല്‍കാനും കിബുവിന് കഴിഞ്ഞു.

സ്‌പെയിനിലെ സി എ ഒസാസുന യൂത്ത് ടീമിന്റെ പരിശീലകന്‍ ആയിട്ടാണ് കിബു തന്റെ 18 വര്‍ഷം നീണ്ട ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രൊഫെഷണല്‍ പരിശീലക കരിയര്‍ ആരംഭിക്കുന്നത്. സ്‌പെയിനിലും പോളണ്ടിലുമായി നിരവധി ക്ലബുകളെ പരിശീലിപ്പിച്ച കിബു കരിയറിന്റെ ആദ്യ പകുതിയില്‍ ഭൂരിഭാഗം ക്ലബുകളിലും സഹ പരിശീലകന്റെ ചുമതലയാണ് വഹിച്ചിരുന്നത്.

2019-ല്‍ ആണ് കിബു ഇന്ത്യയില്‍ എത്തുന്നത്. മോഹന്‍ ബഗാനിന്റെ മുഖ്യ പരിശീലകന്‍ ആയിട്ടായിരുന്നു കിബു ഇന്ത്യയില്‍ എത്തിയത്. ഒട്ടും പരിചിതമല്ലാത്ത സാഹചര്യങ്ങളും വ്യത്യസ്തമായ കളി ശൈലിയും കാലാവസ്ഥയും ഒക്കെ പ്രീ സീസണില്‍ കിബുവിന് തിരിച്ചടിയായി. ചില മത്സരങ്ങളില്‍ തോല്‍വി ഏറ്റു വാങ്ങി. യുവ താരങ്ങള്‍ നിറഞ്ഞ ഒരു ടീമിനെ വിജയ സംഘമാക്കി മാറ്റുക എന്നതായിരുന്നു കിബുവിന് മുന്നില്‍ ഉണ്ടായിരുന്ന ആദ്യ വെല്ലുവിളി. അതിനു കിബു ആദ്യം ചെയ്തത് ഡ്രസ്സിങ് റൂം അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നതായിരുന്നു. തന്റെ കളിക്കാരെ കുടുംബാംഗങ്ങളെ പോലെ കാണുന്ന ഒരു നല്ല പേഴ്‌സണാലിറ്റിക്ക് കൂടി ഉടമയായ കിബുവിനു ഇക്കാര്യത്തില്‍ വിജയിക്കാനായി. ഡ്രസ്സിങ് റൂമിലെ ഒത്തിണക്കം ഗ്രൗണ്ടിലെ പ്രകടനത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കും എന്നു നല്ലതു പോലെ അറിയാവുന്ന പ്രൊഫെഷണല്‍ പരിശീലകന്‍ ആയിരുന്നു കിബു. പ്രീ സീസണില്‍ നിരവധി മത്സരങ്ങള്‍ കളിക്കാനായതിനാല്‍ ടാക്റ്റിക്‌സില്‍ എന്തൊക്കെ മാറ്റങ്ങള്‍ ആണ് വരുത്തേണ്ടതെന്നും ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ ആണ് വരുത്തേണ്ടതെന്നും കിബുവിന് നല്ല ബോധ്യം ഉണ്ടായിരുന്നു. ഐ ലീഗ് സീസണിന്റെ ആദ്യ രണ്ടു മത്സരങ്ങള്‍ പതര്‍ച്ചയോടെ തുടങ്ങിയ മോഹന്‍ ബഗാന്‍ രണ്ടാം മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദെയ്സിനോടു 2-4 എന്ന സ്‌കോറില്‍ തോറ്റു. (പിന്നീട് സെക്കന്‍ഡ് ലെഗില്‍ 3-0 എന്ന സ്‌കോറിനു മോഹന്‍ ബഗാന്‍ ചര്‍ച്ചിലിനെ തോല്‍പ്പിച്ചു) തോറ്റെങ്കിലും മികച്ച പ്രകടനം തന്നെയായിരുന്നു മോഹന്‍ ബഗാനിന്റേത്.

പിന്നീടിങ്ങോട്ട് 14 മത്സരങ്ങള്‍ തോല്‍വിയറിയാതെ (സീസണ്‍ ക്യാന്‍സല്‍ ചെയ്യുന്നത് വരെ) കുതിക്കുന്ന കിബുവിന്റെ മോഹന്‍ ബഗാനെയാണ് കണ്ടത്. ഷെയ്ഖ് സഹിലും നോങ്ഡാംബ നായോറവും ശുഭ ഘോഷും ഉള്‍പ്പടെയുള്ള യുവ ഇന്ത്യന്‍ താരങ്ങളും ഫ്രാന്‍ ഗോണ്‍സാലസും ജോസെബ ബെയ്ട്ടിയയും മോറാന്റെയും ഉള്‍പ്പടെയുള്ള വിദേശ താരങ്ങളും ഉള്‍പ്പെട്ട കിബുവിന്റെ ടീം ഐ ലീഗ് ചാമ്പ്യന്‍ പട്ടത്തിലേക്കാണ് മുന്നേറിയത്. ഓരോ മത്സരത്തിലും എതിരാളികള്‍ക്ക് അനുസരിച്ചു വ്യത്യസ്ത ടാക്റ്റിസ് ആണ് കിബു പുറത്തെടുത്തത്. സെന്റര്‍ ബാക്ക് ആയി കളി തുടങ്ങിയ യുവ താരം ഷെയ്ഖ് സഹിലിനെ ഡിഫെന്‍സിവ് മിഡ്ഫീല്‍ഡര്‍ ആക്കി. മലയാളി താരം വി പി സുഹൈറിനെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു സെക്കന്ററി സ്ട്രൈക്കര്‍ ആയും റൈറ്റ് വിങ്ങര്‍ പൊസിഷനിലും കളിപ്പിച്ചു. ഡിഫെന്‍സിവ് മിഡ്ഫീല്‍ഡര്‍ ആയ ഫ്രാന്‍ ഗോണ്‍സാലസിനെ സെന്റര്‍ ബാക്ക് ആയി വരെ കളിപ്പിച്ചു. യുവ ഇന്ത്യന്‍ താരം നോങ്ഡാംബ നയോറത്തിനെ ഫ്രീ ആയി കളിക്കാന്‍ വിട്ടു. അതിനു പ്രയോജനവും ഉണ്ടായി. നീക്കങ്ങള്‍ വിങ്ങുകളില്‍ അവസാനിപ്പിക്കാതെ ബോക്‌സിനുള്ളില്‍ കട്ട് ചെയ്തു കയറുകയും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന നയോറത്തെ പിന്നീട് കാണാന്‍ കഴിഞ്ഞു. ഐ ലീഗില്‍ 5 അസിസ്റ്റുകളുമായി ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍ എത്താനും നയോറത്തിനു കഴിഞ്ഞു. ശുഭ ഘോഷ് എന്ന യുവ ഇന്ത്യന്‍ സ്ട്രൈക്കറുടെ പ്രകടനം മെച്ചപ്പെടുത്താനും കിബുവിന് കഴിഞ്ഞു.

ഹൈ പ്രെസ്സിങ് പാസ്സിങ് ഫുട്‌ബോള്‍ ആണ് കിബുവിന്റെ ശൈലി. എന്നാല്‍ പ്രതിരോധവും ഭദ്രമാക്കിയുള്ള ശൈലിയാണ് അവലംബിക്കുന്നത്. 35 ഗോളുകള്‍ ആണ് കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാന്‍ നേടിയത്.ഇതില്‍ നിന്നു തന്നെ വ്യക്തം.13 ഗോളുകള്‍ മാത്രം ആണ് വഴങ്ങിയത്.

യുവന്റസിന്റെ വിഖ്യാത പരിശീലകന്‍ മൗറിസിയോ സരിയെ അദ്ദേഹത്തിന്റെ ആരാധകര്‍ ”സരിബോള്‍” എന്നു വിളിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതു അദ്ദേഹത്തിന്റെ ശൈലിയ്ക്ക് ആരാധകര്‍ നല്‍കിയ പേരാണ്. അതുപോലെ കിബുവിന്റെ ഹൈ പ്രെസ്സിങ് ഫുട്‌ബോള്‍ ശൈലിയ്ക്ക് മോഹന്‍ ബഗാന്‍ ആരാധകര്‍ ‘ഢശരൗിമയമഹഹ’ എന്നു സ്‌നേഹപൂര്‍വ്വം വിശേഷണം നല്‍കി.

ഇതിഹാസ പരിശീലകന്‍ പെപ്പ് ഗ്വാഡിയോളയെ ഏറെയിഷ്ടപ്പെടുന്ന കിബു പിന്തുടരുന്നതും അദ്ദേഹത്തിന്റെ ശൈലി തന്നെയാണ്.ടി ക്കി -ടാക്ക എന്നും (ഷോര്‍ട്ട് പാസ്സ് കളിച്ചു പൊസഷന്‍ സലലു ചെയ്തു മുന്നേറുന്ന ഹൈ പ്രെസ്സിങ് ഫുട്‌ബോള്‍ ശൈലി) ‘ഞീിറീ ‘ എന്നും (രണ്ടു ഗ്രൂപ്പുകള്‍ ആയി തിരിഞ്ഞു ഒരു ഗ്രൂപ്പ് പൊസഷന്‍ ഫുട്‌ബോള്‍ കളിച്ചു മുന്നേറുമ്പോള്‍ ഒരു ചെറിയ ഗ്രൂപ്പ് പൊസഷന്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന ശൈലി) ആരാധകര്‍ വിശേഷിപ്പിക്കുന്ന ശൈലിയാണ് കിബു പിന്തുടരുന്നത്. തന്റെ ശൈലിയില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാത്ത പരിശീലകന്‍ ആണ് കിബു വിചുന.

ശാരീരിക ക്ഷമതയ്ക്കും മുന്‍തുക്കം നല്‍കുന്ന പരിശീലകന്‍ ആണ് കിബു. ഇക്കാര്യത്തില്‍ കിബുവിന് എല്ലാവിധ പിന്തുണയുമായി പോളിയസ് രഗോസ്‌കസ് എന്ന ലിത്വാനിയാന്‍ ഫിസിക്കല്‍ ട്രെയ്‌നറും കൂടെയുണ്ട്. മോഹന്‍ ബഗാന്‍ കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളില്‍ അവസാന നിമിഷങ്ങളില്‍ നേടിയ ഗോളുകള്‍ക്കു പിന്നിലും രഗോസ്‌കസിന്റെ പങ്കുണ്ട്. അസിസ്റ്റന്റ് കോച്ച് ആയി പോളണ്ടുകാരന്‍ തോമസ് ഷോര്‍സും കിബുവിന്റെ സംഘത്തില്‍ ഉണ്ട്. ലാലീഗയുടെ പോളണ്ടിലെയും ഉക്രൈനിലേയും ബല്‍റ്റിക് രാജ്യങ്ങളിലെയും അംബാസഡര്‍ ആണ് കിബുവിന്റെ ഭാര്യ.

ഐ ലീഗില്‍ 4 മത്സരങ്ങള്‍ ശേഷിക്കെ 39 പോയിന്റുമായി മറ്റൊരു ടീമിനും മറികടക്കാനാവാത്തവിധം ലീഡ് നേടി മോഹന്‍ ബഗാന്‍ ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച അവസരത്തിലാണ് കോവിഡ് -19 ഭീഷണി ഉണ്ടാകുന്നതും, ഐ ലീഗ് മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതും പിന്നീട് സീസണ്‍ ക്യാന്‍സല്‍ ചെയ്യുന്നതും.

കിബുവിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ജംഷെഡ്പൂര്‍ എഫ് സി, ബെംഗളൂരു എഫ് സി, എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി തുടങ്ങിയ ടീമുകളും ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഐ ലീഗില്‍ നിന്നും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് എത്തുമ്പോള്‍ കുറച്ചു കൂടി വലിയ വെല്ലുവിളിയാണ് കിബുവിനെ കാത്തിരിക്കുന്നത്. ഐ എസ് എല്ലില്‍ കോമ്പറ്റീഷന്‍ കൂടുതല്‍ ആണെന്നത് സത്യം തന്നെയാണ്. മോഹന്‍ ബഗാനില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മികച്ച ഇന്ത്യന്‍ താരങ്ങള്‍ കിബുവിന് കേരള ബ്ലാസ്റ്റേഴ്‌സില്‍ ലഭിക്കും എന്നതു മുന്‍തൂക്കം നല്‍കുന്നു. യുവ താരങ്ങള്‍ക്ക് എന്നും അവസരങ്ങള്‍ നല്‍കിയിട്ടുള്ള കിബു ബ്ലാസ്റ്റേഴ്‌സില്‍ നൊങ്ഡാംബ നയോറം,ഗിവ്സണ്‍ സിങ്, ജീക്‌സണ്‍ സിങ് തുടങ്ങിയ യുവ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും അതിനൊപ്പം റിസള്‍ട്ടിനും മുന്‍തൂക്കം നല്‍കുകയും ചെയ്യും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കടപ്പാട്: https://indiasportslive.com/