അരങ്ങേറ്റത്തില്‍ അവന്‍ ഉണ്ടാക്കിയ ഇംപാക്റ്റ് മറ്റാര്‍ക്കെങ്കിലും സ്വപ്‌നം കാണാനാകുമോ?

ഷമീല്‍ സ്വലാഹ്

പതിവുപോലെ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇംഗ്ലണ്ട് അടിയറവ് വെക്കാന്‍ പോകുന്നു. ത്രില്ലര്‍ ഗെയിമുകളൊന്നും അത്രകണ്ട് പ്രതീക്ഷിക്കണ്ട.. സാധാരണ പോലെ ഈ പരമ്പരയും കഴിയുമ്പോള്‍ ട്രോഫിയും പിടിച്ച് നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്നു…..

2005 ആഷസ് പരമ്പര തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ചില കരുതലുകള്‍ ഇങ്ങനെയെല്ലാമായിരുന്നു. എന്നാല്‍. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ലോര്‍ഡ്‌സില്‍ സമാപിച്ചപ്പോള്‍ 239 റണ്‍സിന് ഓസ്‌ട്രേലിയയില്‍ നിന്നേറ്റ തോല്‍വിക്കിടയിലും ഇംഗ്ലീഷ് നിരയില്‍ ഒരു ‘സ്പാര്‍ക്ക്’ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധയൂന്നി.

മഗ്രാത്ത്, ബ്രെറ്റ് ലീ, ഷെയിന്‍ വോണ്‍, ജെയ്‌സന്‍ ഗില്ലെസ്പി….. തുടങ്ങി ഓസ്‌ട്രേലിയുടെ എക്കാലത്തേയും മികച്ചൊരു ബൗളിങ്ങ് യൂണിറ്റിനെതിരെ തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങി, ഇംഗ്ലീഷ് ബാറ്റിങ്ങില്‍ ഇരു ഇന്നിങ്ങ്‌സിലും ടോപ് സ്‌കോററായ, നിര്‍ഭയനായി ബാറ്റ് ചെയ്‌തൊരു ഫ്രീക്കന്‍ യുവാവിലേക്കായിരുന്നു ആ ശ്രദ്ധകള്‍ പതിഞ്ഞത്. ഒരു fighting prowess മെന്റാലിറ്റിയുള്ള യുവാവ്..

അത് ഇംഗ്ലീഷ് ടീമിനും ഊര്‍ജ്ജം കൂടി.. ഫ്‌ലിന്റോഫിനും, വോണിനും, സ്‌ട്രോസിനും,, ഹാര്‍മിസനുമെല്ലാം… ശൗര്യം കൂടി. പിന്നീടുള്ള മത്സരങ്ങളില്‍ വീറും വാശിയും വര്‍ധിച്ചു. മുന്‍കാല ‘ആഷസ് ത്രില്ലറുകള്‍’ മടങ്ങി വന്നു.

ടെലിവിഷന് മുന്നില്‍ കൂടുതല്‍ സമയം ചിലവിടാന്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധര്‍ സമയം കണ്ടെത്തി. ഈ നൂറ്റാണ്ടില്‍ വെച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് കളിയാരാധകര്‍ വീക്ഷിച്ച ടെസ്റ്റ് പരമ്പരയിലൊന്നിലേക്കായി ഈ പരമ്പരക്ക് രൂപമാറ്റവും സംഭവിച്ചു.

തുടര്‍ച്ചയായി 8 പരമ്പരകള്‍ക്കൊപ്പം., രണ്ട് പതിറ്റാണ്ടോളമായി അന്യം നിന്നിരുന്ന ആഷസ് കിരീടം ഇംഗ്ലണ്ട് തിരിച്ച് പിടിച്ചു. കൂട്ടത്തില്‍ ഏറെ നിര്‍ണ്ണായക പങ്ക് വഹിച്ച്, ഏറ്റവും കൂടുതല്‍ റണ്‍ ശേഖരം സ്വന്തം പേരിലാക്കി പരമ്പരയവസാനിച്ച ആ യുവാവിന്റെ സ്മാഷിങ്ങ് ബാറ്റിങ്ങിനൊപ്പം, അയാളും കളി ആരാധകരുടെ മനസ്സുകളില്‍ ഇടം നേടി.

സ്‌ട്രോങ്ങ് ഡ്രൈവുകള്‍, അതി മനോഹരമായ ഹുക്ക്&പുള്‍ ഷോട്ടുകള്‍., ആരാധകരുടെ ആവേശമായ സ്വിച്ച്- ഹിറ്റ്, പിന്നെ എല്ലാത്തിനുമുപരി അദ്ദേഹത്തിന്റെ സിഗ്‌നേചര്‍ ഷോട്ട് ‘flamingo’ യും.

ഇതുകൊണ്ടെല്ലാം തന്നെ ആരാധകരുടെ പ്രിയപ്പെട്ട ‘KP’ എന്ന പേരില്‍ അറിയപ്പെട്ട്, അരങ്ങേറ്റ പരമ്പരയില്‍ തന്നെ… ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കി. പില്‍കാലത്ത് ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് നടന്ന് കയറിയ കെവിന്‍ പീറ്റേഴ്‌സനായിരുന്നു ആ യുവാവ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like