ലോകകപ്പാണ് വരുന്നത്, ഈ ഫോം ഇന്ത്യയ്ക്ക് സ്വപ്‌നങ്ങളാണ് സമ്മാനിക്കുന്നത്‌

ശിവനന്ദന്‍ അജിത്ത്

200ഉം 250ഉം ടി20 ക്രിക്കറ്റില്‍ സാധാരണമായി മാറുമ്പോള്‍ പലവിധം വേരിയന്റേഷന്‍ ആണ് ബംളിംഗില്‍ കണ്ടുവരുന്നത്. Slow balls, inswing & outswing, cutters, yorkers, bouncers അങ്ങനെ അനവധി. ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് അത് അവരുടെ സ്‌ട്രോംഗ് സോണ്‍യാക്കി മാറ്റും …അവ മാറി മാറി മാച്ചുകളില്‍ പ്രയോഗിക്കും. ശെരിക്കും പറഞ്ഞാല്‍ കൂടുതല്‍ വേരിയന്റേഷന്‍ ഉപയോഗിക്കുന്നത് ബൗളറിനെ കൂടുതല്‍ ശക്തനാക്കുന്നു…

അവിടെ ആണ് ജസ്പ്രിത് ഭുംറയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആക്കുന്നത്. മേല്പറഞ്ഞ ഓരോ വേരിയന്റേഷനും അയാള്‍ അനായാസം ബംളിംഗില്‍ കയ്കാര്യം ചെയ്യുന്നു, അവ ഓരോന്നും അയാളുടെ സ്‌ട്രോങ്ങ് സോനുകള്‍ ആണ് … ബാറ്റ്‌സ്മാന് ഒരു ക്ലൂ പോലും കൊടുക്കാതെ ഉള്ള ബൗളിംഗ്

ഭുംറയോളം വരുത്തുന്ന വേരിയന്റേഷന്‍ വേറെ ഒരു ബൗളറും ഇന്ന് ക്രിക്കറ്റ്ല്‍ ഇല്ല റിലീസ് മോമെന്റില്‍ arm speed കുറക്കാതെ വരുത്തുന്ന വേരിയന്റേഷന്‍സ്, ഒരേ വേഗതയില്‍ കണ്ടെത്തുന്ന പലതരം bowling angles, seam postions അയാളെ ശക്തരില്‍ അതിശക്തന്‍ ആക്കുന്നു.

നിലവില്‍ ഈ സീസണില്‍ ടോപ് വിക്കെറ്റ് ടേക്കര്‍ ആണ് ബുമ്ര, ഇക്കോണമി റേറ്റ് ആണ് അതിശയിപ്പിക്കുന്നത് 5.96 ടോപ് ഫൈവില്‍ ഉള്ള മറ്റു ബൗളേഴ്സിന്റെ ഇക്കോണമി ആകട്ടെ 9ഉം 10ഉം ഒക്കെ.

കഴിഞ്ഞ ടി20 വേള്‍ഡ്കപ്പില്‍ ബുമ്രയുടെ അഭാവം ആണ് ഇന്ത്യയെ ഏറ്റവും അലട്ടിയത് അത് ഇക്കുറി വരാതെ ഇതേ ഫോമില്‍ വേള്‍ഡ്ക്കപ്പിലും പെര്‍ഫോം ചെയ്യാന്‍ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു…

You Might Also Like