ബുദ്ധിയുപയോഗിച്ച് അപകടം വിതക്കുകയാണയാള്‍, രഹാനെയ്ക്ക് ‘മരണക്കെണി’ ഒരുക്കി അത് തെളിയിച്ചിരിക്കുന്നു

സംഗീത് ശേഖര്‍

രഹാനെയുടെ സ്റ്റാന്‍ഡ് ഗില്ലിനേക്കാള്‍ കൂടുതല്‍ ക്രൗച്ചി ആണ് , ബാക്ക് ലിഫ്റ്റും താരതമ്യേന കുറവാണ് . ഒരു മോഡേണ്‍ ഡേ ടെസ്റ്റ് സ്റ്റാല്‍വാര്‍ട്ടില്‍ നിന്നും പ്രതീക്ഷിക്കരുതാത്ത അലസത എന്ന ഘടകം നില്‍ക്കുമ്പോള്‍ തന്നെ പിച്ചിനെ കൃത്യമായി ഉപയോഗിച്ചു കൊണ്ടുള്ള ടെറിഫിക് ടെസ്റ്റ് മാച്ച് ബൗളിംഗാണ് ജിമ്മി കെട്ടഴിക്കുന്നത് .

പന്ത് റിവേഴ്സ് ആകുന്ന സാഹചര്യത്തില്‍ ജിമ്മി എത്ര മാത്രം അപകടകാരിയാകുമെന്ന് ഗില്ലിന്റെ വിക്കറ്റ് കാട്ടിത്തന്നതാണ് .രഹാനെക്ക് ഓഫ് സ്റ്റമ്പിന് പുറത്തൊരു വൈഡ് ബോള്‍ പേസറുടെ ഓള്‍ഡ് ഫാഷന്‍ഡ് ട്രിക്കാണ് .അടുത്തതായി വരുന്ന ഷാര്‍പ്പ് ഇന്‍ സ്വിങ്ങറില്‍ നിന്നും രഹാനെ ഓണ്‍ ഫീല്‍ഡ് കോളിന്റെ ബലത്തിലാണ് രക്ഷപ്പെടുന്നതെങ്കില്‍ ആന്‍ഡേഴ്സണ്‍ കൃത്യമായും രഹാനെയുടെ അല്പം അലസമായ ഫുട് വര്‍ക്കും റിവേഴ്സ് ചെയ്യുന്നതിനൊപ്പം ഷൂട്ട് ചെയ്യുന്ന പന്തും തുറന്നു തരുന്ന സാധ്യതകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു കാണും .

തൊട്ടടുത്ത പന്ത് വീണ്ടുമൊരു റിവേഴ്സ് സ്വിങ്ങിങ് ഡെലിവറിയാണ്. രഹാനെ ഗില്ലിനെ മറികടക്കുന്ന രീതിയില്‍ ബാറ്റ് ആന്‍ഡ് പാഡ് ഗാപ് അവശേഷിപ്പിച്ചു കൊണ്ട് പ്രതിരോധത്തിന് ശ്രമിക്കുന്നതും ഓഫ് സ്റ്റമ്പ് പറക്കുന്നതുമൊക്കെ ചരിത്രമാണ്. സ്റ്റമ്പ് തെറിച്ചതിനു ശേഷമാണു രഹാനെയുടെ ബാറ്റ് പാഡിനോട് അടുത്ത് വരുന്നതെന്നത് ശ്രദ്ധേയം .

ജെയിംസ് ആന്‍ഡേഴ്സണ്‍ ഒരു ഹോം ട്രാക്ക് ബുള്ളിയെന്ന നിലയില്‍ നിന്നും സാഹചര്യങ്ങള്‍ക്കനുസരിച്ചു അഡാപ്റ്റ് ചെയ്യുന്നൊരു സ്‌കില്‍ ഫുള്‍ ബൗളറായിട്ടുള്ള ഇമ്പ്രൂവ്‌മെന്റ് കാണിക്കുന്നുണ്ട്. മൂടിക്കെട്ടിയ ഇംഗ്ലീഷ് സാഹചര്യങ്ങള്‍ മുതലെടുത്തു ബില്‍ഡ് ചെയ്‌തൊരു ലെജന്‍ഡറി കരിയറെന്ന രീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ പോലും ജിമ്മി സംശയങ്ങളില്ലാത്ത വിധം ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ പേരെഴുതി വച്ച ഇതിഹാസതുല്യനായ പേസ് ബൗളര്‍ തന്നെയാണ്

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്‌

You Might Also Like