സച്ചിന്റെ മെമ്മറി ഏഷ്യാകപ്പില്‍ നിന്നും മായും, എലൈറ്റ് റെക്കോര്‍ഡില്‍ കണ്ണുംനട്ട് രോഹിത്തും കോഹ്ലിയും

ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് തുടങ്ങാനിരിക്കെ എലൈറ്റ് റെക്കോര്‍ഡില്‍ കണ്ണും നട്ട് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച അപൂര്‍വ്വ റെക്കോര്‍ഡ് മറികടക്കാനുളള സുവര്‍ണാവസരമാണ് ഇരുവരേയും കാത്തിരിക്കുന്നത്.

22 വര്‍ഷം നീണ്ട ഏകദിന കരിയറില്‍ ഏഷ്യാ കപ്പിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നത് സച്ചിനാണ്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്തും. 971 റണ്‍സാണ് സച്ചിന്‍ ഏഷ്യാ കപ്പില്‍ അടിച്ചെടുത്തത്. ഈ പട്ടികയില്‍ രോഹിത് അഞ്ചാം സ്ഥാനത്തും കോഹ്ലി 12ാം സ്ഥാനത്തുമാണ്. രോഹിത് ഇതുവരെയായി 745 റണ്‍സാണ് അടിച്ചെടുത്തത്. കോഹ്ലി 613 റണ്‍സും.

സച്ചിനെ മറികടക്കാന്‍ രോഹിതിനു 226 റണ്‍സും കോഹ്ലിക്ക് 358 റണ്‍സും വേണം. ഇരുവരും മികച്ച ഫോമിലാണെങ്കില്‍ ഈ റെക്കോര്‍ഡ് അനായാസം മറികടന്നേക്കും.

അതെസമയം രണ്ട് ശ്രീലങ്കന്‍ ഇതിഹാസങ്ങളാണ് ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ആയിരത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടേ രണ്ട് താരങ്ങളും അവര്‍ തന്നെ.

Indian cricketers Virendar Sehwag (L) and Sachin Tendulkar chat during the first One-Day International (ODI) in Rajkot on December 15, 2009. India scored their highest ever one-day total, amassing 414-7 from 50 overs after being sent in to bat by Sri Lanka in the first limited-overs international. India won the preceding Test series 2-0 and tied the Twenty20 series 1-1. AFP PHOTO/ Pal PILLAI (Photo credit should read PAL PILLAI/AFP/Getty Images)

ഇതിഹാസ ലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യ 1220 റണ്‍സുമായി ഒന്നാമത് നില്‍ക്കുന്നു. 1075 റണ്‍സുമായി കുമാര്‍ സംഗക്കാരയാണ് രണ്ടാമത്. ജയസൂര്യ 25 കളികളും 24 ഇന്നിങ്സും ബാറ്റ് ചെയ്തു. സംഗ 24 കളികളും 23 ഇന്നിങ്സും ബാറ്റ് വീശി. സച്ചിന്‍ 23 കളികളും 21 ഇന്നിങ്സും ബാറ്റേന്തിയാണ് 971 റണ്‍സെടുത്തത്.

നാലാം സ്ഥാനത്ത് പാക് താരം ഷുഹൈബ് മാലിക്കാണ്. 786 റണ്‍സാണ് മുന്‍ ക്യാപ്റ്റന്‍ നേടിയത്. 17 കളിയും 15 ഇന്നിങ്സുകളും താരം കളിച്ചു.

 

You Might Also Like