രാഹുലിനോളം ഇന്ത്യന്‍ ക്രിക്കറ്റിനെ വഞ്ചിച്ച മറ്റൊരു താരമുണ്ടോ, മാപ്പ് കൊടുക്കരുത്

Image 3
CricketFan Zone

പ്രണവ് തെക്കേടത്ത്

ഒരര്‍ത്ഥത്തില്‍ രാഹുലിനോളം ഇന്ത്യന്‍ ക്രിക്കറ്റിനെ വഞ്ചിച്ച മറ്റൊരു താരമുണ്ടോ എന്നത് സംശയമാണ് (കോഴ അല്ല ഉദ്ദേശിച്ചത് ).

മോഡേണ്‍ ഡേ ബാറ്ററിന് ആവശ്യമായ കഴിവുകള്‍ ആവോളമുണ്ടായിട്ടും ,പ്രോപ്പര്‍ ക്രിക്കറ്റ് ഷോട്ടിനൊപ്പം അണ്‍ഓര്‍ത്തഡോക്ള്‍സ് ഷോട്‌സും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമ്പോഴും ടീമിന് വേണ്ടി കാണിക്കേണ്ട ഇന്റന്റ് ഒരിക്കലും കാണിക്കാത്ത അയാള്‍…

ഇന്നല്ലെങ്കില്‍ നാളെ ആ കഴിവുകള്‍ പുറത്തെടുക്കുമെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ബിസിസിഐ വരാനിരിക്കുന്ന വേള്‍ഡ് കപ്പ് സ്‌ക്വാഡില്‍ നിന്ന് രാഹുലിനെ മാറ്റി നിര്‍ത്തിയത് നല്ലൊരു തീരുമാനമാണ്.

തീരെ നിര്‍ണായകമല്ലാത്ത മാച്ചുകളില്‍ തന്റെ ഹിറ്റിങ് പൊട്ടന്‍ഷ്യല്‍ പൂര്‍ണമായി ഉപയോഗിച്ച് നിര്‍ണായക മാച്ചുകളില്‍ ഒരു ഷെല്ലിലേക്ക് ഒതുങ്ങുന്ന രാഹുല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വഞ്ചിച്ച കഴിവായി തന്നെ അറിയപ്പെടും