വീണ്ടും ഹൃദയം കീഴടക്കുകയാണവന്‍, നോവോടെയല്ലാതെ ആ ബാറ്റിംഗ് കാണാനാകുന്നില്ല

പ്രണവ് തെക്കേടത്ത്

ഇന്ത്യയുടെ രണ്ടാം കപില്‍ദേവെന്ന വിളിപ്പേര് സമ്പാദിച്ച ആ ചുരുള മുടിക്കാരന് , പാതിവഴിയില്‍ എല്ലാം നഷ്ടപ്പെടുന്നത് അവിശ്വസനീയതയോടെ നോക്കി കണ്ടൊരു കാലമുണ്ട് ..

സിഡ്നിയില്‍ ഗില്ലിയുടെ പ്രതിരോധം തകര്‍ത്ത ഇന്‍സ്വിങ്ങറും ,സ്റ്റീവോയെ കബളിപ്പിച്ച ആ ഔട്ട് സ്വിങ്ങറും വാനോളം പ്രതീക്ഷകള്‍ നല്‍കിയ ആ സ്വിങ് ബൗളര്‍ …..

മൂന്നാമനായെത്തി സ്റ്റേഡിയത്തെ ഇളക്കി മറിച്ച ഇന്നിങ്സുകളിലൂടെ അയാളില്‍ ആ കാലം സ്വപ്നം കണ്ടിരുന്നത് ഒരു ഓള്‍ റൗണ്ടറെ ആയിരുന്നു …

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ ഇന്ത്യയുടെ എക്കാലത്തെയും പ്രതീക്ഷയായിരുന്നവന്‍ ,വീണ്ടും ഹൃദയം കീഴടക്കുകയാണ് ..

എവിടെയോ അവസാനിക്കേണ്ട ഒരു ചെയ്സിനെ അവസാന ഓവറിലേക്ക് വലിച്ചു നീട്ടി ,വിജയിക്കാനാവാതെ നടന്നു നീങ്ങുമ്പോഴും ഒരിക്കല്‍ അയാളെ ഇത്രമാത്രം ആഗ്രഹിച്ചതെന്തിനായിരുന്നു എന്ന് അയാള്‍ ഒരിക്കല്‍ കൂടി ഓര്മിപ്പിക്കുന്നുണ്ട്

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like