പരാഗിനെ കുറിച്ച് വമ്പന്‍ പ്രവചനവുമായി ഇര്‍ഫാന്‍ പത്താന്‍, അറം പറ്റുമോ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ യുവതാരം റിയാഗ് പരാഗിനെ കുറിച്ച് വമ്പന്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ റിയാഗ് പരാഗ് ഇന്ത്യയ്ക്കായി കളിക്കുമെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പ്രവചിക്കുന്നത്.

പ്രമുഖ മൈക്ക് സൈറ്റ് ബ്ലോഗ് ആയ ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്റെ പ്രവചനം. ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റിന്റെ കരുത്താണ് പരാഗ് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിലൂടെ തെളിക്കപ്പെട്ടതെന്നും ഇര്‍ഫാന്‍ പത്താന്‍ വിലയിരുത്തുന്നു.

റിയാഗ് പരാഗ് അടുത്ത രണ്ട് വര്‍ഷത്തിനുളള ഇന്ത്യയ്ക്കായി കളിയ്ക്കും. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിനെ ഒരിക്കലും നിസ്സാരമായി കാണരുത്, അത് നിങ്ങളുടെ നല്ലതിന് വേണ്ടിയാണ്. റിയാന്‍ പരാഗിനെ നോക്കൂ. അവിടെ മികച്ച പ്രകടനം കാഴ്ച്ച വെച്ച ബലത്തിലാണ് ഐപിഎല്ലില്‍ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്’ ഇര്‍ഫാന്‍ പറയുന്നു.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയശില്‍പി ആയതും റിയാഗ് പരാഗ് ആയിരുന്നു. ബാറ്റിംഗില്‍ തകര്‍ന്ന് കൊണ്ടിരുന്ന രാജസ്ഥാനെ 45 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 84 റണ്‍സ് നേടി 185 റണ്‍സെടുന്ന പൊരുതാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ജയിച്ചത്.

You Might Also Like