സഞ്ജുവിന്റേതൊന്നുമല്ല, അത് അയാളുടെ ദിനമായിരുന്നു, ചെണ്ടയെന്ന് വിളിച്ച് അത്രയേറെ അവന്‍ അപമാനിക്കപ്പെട്ടിരുന്നു

Image 3
CricketIPL

ജാക്‌സണ്‍ ഇട്ടി അബ്രഹാം

ഇന്ന് ഒരുപക്ഷെ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ജയ്‌ദേവ് ഉനാക്ദത്ത് ആയിരിക്കും.! ഇത്രയും കാലം ഏറ്റ പരിഹാസങ്ങള്‍ക്കുള്ള മറുപടി ബോള്‍ കൊണ്ടും ബാറ്റ് കൊണ്ടും നല്‍കി ടീമിനെ വിജയിപ്പിക്കാന്‍ അയാള്‍ക്കായി..!

അതേ ഇന്ന് അയാളുടെ ദിവസം ആയിരുന്നു. അയാള്‍ തൊട്ടത് എല്ലാം പൊന്നായ ദിവസം. ഓപ്പണര്‍മാരായ പ്രിത്വി ഷായെയും ധവാനെയും മൂന്നാമത്തിറങ്ങിയ രഹാനയെയും നിലയുറപ്പിക്കുന്നതിന് മുന്‍പേ മനോഹരമായി മൂര്‍ച്ച കൂട്ടിയ സ്ലോ ബോളുകളില്‍ പവലിയനിലേക്കയച്ചു. അങ്ങനെ ഡല്‍ഹിക്ക് അടി തെറ്റി.

സാധാരണ ആദ്യ സ്‌പെല്ല് നന്നായി എറിഞ്ഞിട്ട് അടുത്ത സ്‌പെല്ലില്‍ ‘ചെണ്ട’ ആകുന്നു എന്ന ചീത്തപ്പേരും അയാള്‍ മാറ്റി. അവസാന സ്‌പെല്ലില്‍ എറിഞ്ഞ പത്താം ഓവറില്‍ വിട്ട് കൊടുത്തത് വെറും മൂന്ന് റണ്‍സ്. അങ്ങനെ ബൗളിങ്ങിലെ തന്റെ ദൗത്യം വിജയകരമായി അയാള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 148 എന്ന ചെറിയ ലക്ഷ്യത്തിന് വേണ്ടി രാജസ്ഥാന്‍ ബാറ്റ് ചെയ്തു.

എന്നാല്‍ പരാജയപ്പെടും എന്ന് തോന്നിയ സന്ദര്‍ഭത്തില്‍ വളരെ നിര്‍ണായകമായ 11 റണ്‍സ് (7 പന്തില്‍ നിന്നും ഒരു സിക്‌സ് ഉള്‍പ്പടെ) നേടി മൊറിസിന് പിന്തുണ കൊടുത്തു. ജയിക്കുവാനുള്ള അയാളുടെ തൃഷ്ണ കൊണ്ടാവും ഒരു അനായാസ റണ്‍ ഔട്ട് പോലും അയാള്‍ തരണം ചെയ്തത്.

വിജയ റണ്‍ മൊറിസ് നേടിയപ്പോള്‍ എല്ലാം വെട്ടിപ്പിടിച്ച ഒരുപാട് പോരാളിയെപ്പോലെ അയാള്‍ ആര്‍ത്തു വിളിച്ചു.

അതേ ഇന്ന് അയാളുടെ ദിവസമായിരുന്നു..!
ജയ്‌ദേവ് ഉനാക്ദത്തിന്റെ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍