ബൗളര്‍മാര്‍ക്ക് ശവക്കുഴി ഒരുക്കുന്ന ഐപിഎല്‍, പിച്ചെന്ന പേരില്‍ ഒരുക്കുന്നത് ‘ഹൈവേ’ തോറ്റു പോകുന്ന ‘റോഡുകള്‍’

അജ്മല്‍ നിഷാന്ത്

കുറച്ചു കാലം മുന്‍പ് വരെ ഇന്ത്യന്‍ ഫാന്‍സ് പാക് സൂപ്പര്‍ ലീഗില്‍ ഉള്ള ‘റോഡുകളും’ ചെറിയ ബൗണ്ടറിയും ഒക്കെ കണ്ടു അവരുടെ ലീഗിന്റെ ക്വാളിറ്റിയെ പറ്റി വാ തോരാതെ വിമര്‍ശിക്കുമായിരുന്നു.

ഈ സീസണിലെ ഐപിഎല്‍ നാഷണല്‍ ഹൈവേ തോറ്റു പോകുന്ന റോഡില്‍ നടത്തി പിഎസ്എല്ലിന് ശക്തമായ വെല്ലു വിളികളുമായി ഐപിഎല്‍മുന്നില്‍ ഉണ്ട്.

ക്രിക്കറ്റ് എന്നാല്‍ ബാറ്റും ബോളും കൊണ്ടുള്ള കളിയാണ്, അതില്‍ നിന്ന് ബാറ്റിലേക്ക് മാത്രം ചുരുങ്ങുമ്പോള്‍ ബൗളേര്‍മാര്‍ക്ക് പുല്ല് വില കല്പിച്ചു ബാറ്റര്‍സിന് ആയി പിച് ഒരുകുമ്പോള്‍ അവിടെ നശിക്കുന്നത് ക്രിക്കറ്റ് കൂടിയാണ്. 130 ഉം 150 ഉം ഒക്കെ ഡിഫെന്‍സ് ചെയുന്നതിലും ഒരു സൗന്ദര്യമുണ്ട്. ഇതിപ്പോ ഒരു ബുമ്ര അതല്ലേ ഒരു കമ്മിന്‍സ് അതല്ലേ ഒരു നരെയ്ന്‍, അല്ലെ ഒരു റാഷിദ്, അതില്‍ തീരുന്നു ബൗളേഴ്സ്.

അറിഞ്ഞു കൊണ്ടാണോ അറിയാതെ ആണോ എന്നറിയില്ല ഇവര്‍ മടുപ്പിക്കുക ആണ്, ബൗളേഴ്സിനെ. എത്ര ടാലെന്റുകള്‍ ആയിരിക്കും ഇത്തരം റോഡില്‍ വീണ് പൊലിയുന്നത് എന്നാണ്
മാറും, മാറണം. ബാറ്റിനും ബോള്‍നും ഒരു പോലെ പ്രാധാന്യം വരണം, അതല്ലേല്‍ ഇതൊരു ബോറന്‍ ഗെയിം ആയി മാറാന്‍ അധികം നാളുകള്‍ ഒന്നും വേണ്ട

You Might Also Like