സഞ്ജു പുറത്ത്, പന്തും രാഹുലും ടീമില്‍, ടി20 ലോകകപ്പ് ടീമിനെ പുറത്ത് വിട്ട് ഇന്ത്യന്‍ താരം

Image 3
CricketCricket News

ഇന്ത്യയുടെ ടി20 ടീമിനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ ഒഴിവാക്കിയാണ് ആകാശ് ചോപ്ര ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നയാകന്‍ റിഷഭ് പന്ത്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ എന്നിവരാണ് ആകാശ് ചോപ്രയുടെ ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍മാര്‍. ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും ആകാശ് ചോപ്രയുടെ ടീമില്‍ സ്ഥാനമില്ല.

അഞ്ച് സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണ് ടീമില്‍. രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് എന്നിരാണ് ബാറ്റര്‍മാര്‍. വിക്കറ്റ് കീപ്പര്‍മാരായി പന്തും രാഹുലും. ഓള്‍റൗണ്ടര്‍മാരായി ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും ആകാശ് ചോപ്രയുടെ ടീമിലുണ്ട്.

കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലെ സ്പിന്നര്‍മാര്‍. ജസ്പ്രിത് ഭുംറ, അര്‍ഷ്ദീപ് സിംഗ്, ടി നടരാജന്‍ എന്നിവരെ പേസര്‍മാരായും ടീമിലെത്തിച്ചു.

കഴിഞ്ഞ ദിവസം സഞ്ജു ടി20 ലോകകപ്പില്‍ പ്രധാന വിക്കറ്റ് കീപ്പറാവുമെന്നുള്ള വാര്‍ത്തുകള്‍ പുറത്തുവന്നിരുന്നു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആകാശ് ചോപ്രയുടെ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, നടരാജന്‍.