ഒരു ഐപിഎല്‍ പ്രകടനം മാത്രം മാനദണ്ഡമാക്കരുത്, സഞ്ജുവിനെ ഒതുക്കാല്‍ പുതിയ നിബന്ധനയുമായി ബിസിസിഐ

Image 3
CricketCricket News

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മെയ് ഒന്നിന് മുമ്പ് ഇന്ത്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്. മെയ് ഒന്നിനകം ടീമിനെ പ്രഖ്യാപിക്കണമെന്നാണ് വിവിധ രാജ്യങ്ങള്‍ക്ക് ഐസിസി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അതിനിടെ ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ ഒഴിവാക്കാനുളള നീക്കങ്ങളും തകൃതിയായാണ് നടക്കുന്നത്. ഇതിനായി ഒരു ഐപിഎല്ലിലെ പ്രകടനം മാത്രം മുന്‍നിര്‍ത്തി ആരെയും ടീമിലെടുക്കരുതെന്നാണ് ഇന്ത്യന്‍ പരിശീലക സംഘത്തിലെ ഒരംഗത്തിന്റെ വാദമത്രെ.

25 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങള്‍ കളിച്ച താരമാണ് സഞ്ജു. ശരാശരി റണ്‍സ് 20 മാത്രമാണ്. സ്‌ട്രൈക്ക് റേറ്റാകട്ടെ 135നടുത്ത് മാത്രമേ ഉളളു. ഇത് ചൂണ്ടിക്കാട്ടിയാണ് സഞ്ജുവിനെതിരെ ഈ അംഗം വാദം നിരത്തുന്നത്. ലോകകപ്പില്‍ സഞ്ജുവിനെക്കാള്‍ മികച്ച പ്രകടനം കെ എല്‍ രാഹുലിന് നടത്താന്‍ കഴിയുമെന്നും പരിശീലക അംഗം വ്യക്തമാക്കി. മോശം ഫോമിലുള്ള ജിതേഷ് ശര്‍മ്മ, ധ്രുവ് ജുറേല്‍ എന്നിവരെ ഒഴിവാക്കിയേക്കുമെന്നും സൂചനകളുണ്ട്.

ടീം പ്രഖ്യാപനത്തിനായി ബിസിസിഐ സംഘം ഇന്ന് വീണ്ടും അഹമ്മദാബാദില്‍ യോഗം ചേരും. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ രാഷ്ട്രീയമായ തിരക്കുകള്‍ പരിഗണിച്ചാണ് യോഗം അഹമ്മദാബാദില്‍ നടക്കുക. ജൂണ്‍ ഒന്ന് മുതലാണ് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുക.