ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ചേസ്, രാവുണര്‍ന്നിട്ടും വിശ്വസിക്കാനാകാതെ

മനീഷ് മുധുസുദന്‍

’46 റണ്‍സ് നീഡ് ഇന്‍ 18 ബോള്‍സ് , ഐ ഡോണ്ട് തിങ്ക് സോ ‘
കമന്ററി ബോക്‌സിലിരുന്നു കളിപറച്ചിലുകാരുടെ രാജാവ് ഹര്‍ഷാ ഭോഗ്ലെ ഇങ്ങനെ നെടുവീര്‍പ്പിടുന്നുണ്ട് …
സാഹചര്യങ്ങള്‍ അയാളുടെ വാക്കുകളെ സാധൂകരിക്കുന്നുമുണ്ട്…

ക്രീസില്‍ അയാള്‍ക്ക് സപ്പോര്‍ട് കൊടുക്കേണ്ട അവസാന രജിസ്റ്റേര്‍ഡ് ബാറ്ററായ പവലും ഡഗ്ഔട്ടില്‍ എത്തിയിരുന്നു, ഒന്ന് സ്‌ട്രൈക്ക് കൈമാറി തരാന്‍ ഒരു ബോള്‍ പോലും മിസ്സായാല്‍ തോല്‍വിയിലേക്ക് നയിക്കപ്പെടും , പരിക്ക് കാരണം സ്‌ട്രോക്ക് പ്ലെ ചെയ്യാന്‍ പോലും ബുദ്ധിമുട്ടുന്നു. തനിക്കനുകൂലമായ ഏക ഘടകം തന്റെ പ്രതിഭ മാത്രമാണ് എന്നയാള്‍ ഉറപ്പിക്കുന്നിടത്തു നിന്ന് കാര്യങ്ങള്‍ മാറുകയാണ് …

നരേനും ചക്രവര്‍ത്തിയും ചേര്‍ന്ന് വരിഞ്ഞു മുറുക്കിയ സ്പിന്നിന്റെ കെട്ട് പൊട്ടിച്ചെത്തിയ കോണ്‍ഫിഡന്‍സില്‍ അയാളാ ഇന്നിംഗ്സിനെ അടുത്ത 18 പന്തുകളെ ഒറ്റയ്ക്ക് നേരിടുകയാണ് ..

തുടക്കം തന്നെ മിച്ചല്‍ സ്റ്റാര്‍ക്കിനേ പോലൊരു പ്രീമിയം ബൗളറുടെ തലയ്ക്കു മുകളിലൂടെ സൈഡ്സ്‌ക്രീനിന്റെ സമീപത്തേക്കു ഒരു മനോഹരമായ സിക്‌സ് പറന്നെത്തുകയാണ്. ആ ഓവറില്‍ ഒരു ബൗണ്ടറിയും സ്റ്റാര്‍ക്കിന്റെ വൈഡ് പ്ലസ് ഫോറും അടക്കം 18 റണ്‍സോളം സ്‌കോര്‍ ബോര്‍ഡില്‍ ആഡ് ചെയ്യപ്പെടുകയാണ് .

മിഡില്‍ ഓവറുകളില്‍ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്കു തലവേദന സൃഷ്ട്ടിച്ച ഹര്‍ഷദ് റാണയെ യാതൊരു മയവുമില്ലാതെ ആദ്യ ബോള്‍ തന്നെ ഡീപ് മിഡ്വിക്കറ്റിലേക്കു ഒരു മാക്‌സിമത്തിന് പറഞ്ഞയക്കുകയാണ് , പിന്നെയും രണ്ട് തവണ കൂടി റാണയുടെ പന്തുകള്‍ ഗാലറിയില്‍ നിന്നും കണ്ടെത്തുന്നുണ്ട് ..

അപ്രാപ്യം എന്ന് കരുതിയ ലക്ഷ്യം അവസാന ഓവറില്‍ 9 റണ്‍സിലേക്കു ചുരുങ്ങുമ്പോള്‍ ഡിഫന്‍ഡ് ചെയ്യാന്‍ എത്തുന്നത് വരുണ്‍ ചക്രവര്‍ത്തിയാണ് ..,

ഒരു ഷോട്ട് ബോള്‍ കൊണ്ട് ബട്‌ലറെ വീഴ്ത്താം എന്ന് കരുതിയ ചക്രവര്‍ത്തിയുടെ ചിന്തകള്‍ ബാക്ഫുട്ടില്‍ ഒരു ക്രോസ്സ് ബാറ്റ് സ്ളോഗിലൂടെ ലോങ്ങ് ഓണ്‍ ഗാലറിയില്‍ പറന്നിറങ്ങി , ഒപ്പം ഈ സീസണിലെ അയാളുടെ രണ്ടാം ശതകവും . ബാറ്റുയര്‍ത്തി കാണികളെ ഒന്ന് അഭിവാദ്യം ചെയ്യാന്‍ പോലും അയാള്‍ മുതിരുന്നില്ല , കാരണം അയാളെ സംബന്ധിച്ച് ലക്ഷ്യം ഇപ്പോഴും 3 റണ്‍സ് അകലെയാണ് . പിന്നീട് വന്ന മൂന്ന് ബോളുകള്‍ ഒരു സിംഗിളിന് പോലും അയാള്‍ ശ്രമിക്കുന്നില്ല , അഞ്ചാം ബോള്‍ ലോങ്ങ് ഓണിലേക്കു തട്ടിയിട്ട് സ്ട്രഗിള്‍ ചെയ്തായാലും അയാളാ റ്റൂ കംപ്ലീറ്റ് ചെയ്യുന്നു . ഒപ്പം തോല്‍വി ഒഴിവാക്കുകയും .

നെഞ്ചിടിപ്പുകള്‍ക്കും ആകാംക്ഷക്കും അറുതി വരുത്തി അവസാന ബോള്‍ മിഡ്വിക്കറ്റിലേക്കു തട്ടിയിട്ടുകൊണ്ട് അയാളാ ചരിത്ര
നിമിഷത്തിന് കാരണക്കാരന്‍ ആകുകയാണ് .

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസിന് , അത്രമേല്‍ ഓര്‍മിക്കപ്പെടുന്ന ആ ഒറ്റയാള്‍ പോരാട്ടത്തിന് …
ജോസ് ബട്‌ലര്‍ … ഒരിക്കലും അസ്തമിക്കാത്ത പ്രതീക്ഷകളുടെ പേരുകള്‍ക്കൊപ്പം നിങ്ങളെ ഞാന്‍ ചേര്‍ത്ത് വായിക്കുകയാണ് …

You Might Also Like