ലഖ്‌നൗവിനെതിരെ തോല്‍വി, വന്‍ തിരിച്ചടി നേരിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഐപിഎല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് തോല്‍വി വഴങ്ങിയതോടെ പോയിന്റ് പട്ടികയിലെ ആദ്യ നാലില്‍ നിന്ന് പുറത്തായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ലഖ്‌നൗവിനോട് ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വഴങ്ങിയത്. ഇതോടെ ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് വീണു.

പകരം ചെന്നൈയെ തോല്‍പിച്ച ലഖ്‌നൗ നാലാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലഖ്നൗവിന് പത്ത് പോയിന്റാണുള്ളത്. രണ്ട്, മൂന്ന് സ്ഥാനത്തുളള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ക്കും 10 പോയിന്റ് വീതമുണ്ട്.

എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇരുവരും യഥാക്രമം രണ്ട് മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. ചെന്നൈക്ക് എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്. നാല് വീതം ജയവും തോല്‍വിയും. ആറ് മത്സരങ്ങള്‍ ശേഷിക്കെ പ്ലേ ഓഫിലെത്താമെന്ന പ്രതീക്ഷയിലാണ് ചെന്നൈ.

എട്ട് മത്സരങ്ങളില്‍ 14 പോയിന്റുളള രാജസ്ഥാന്‍ റോയല്‍സാണ് വലിയ മാര്‍ജിനില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. പ്ലേ ഏറെക്കുറെ ഉറപ്പായ ടീമാണ് രാജസ്ഥാന്‍. ഒരു മത്സരം മാത്രമാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ആറ് മത്സരങ്ങള്‍ ഇനിയും രാജസ്ഥാന് ബാക്കിയുണ്ട്. ഇതില്‍ ഒന്നോ രണ്ടോ ജയിച്ചാല്‍ തന്നെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ രാജസ്ഥാന് ഉറപ്പിക്കാം.

അതേസമയം, രാജസ്ഥാനോട് തോറ്റ മുംബൈ ഏഴാം സ്ഥാനത്ത് തന്നെയാണ്. എട്ട് മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമാണ് മുംബൈക്ക്. അഞ്ച് തോല്‍വികള്‍ മുംബൈയുടെ അക്കൗണ്ടിലുണ്ട്. മൂന്ന് ജയവും. ആറ് മത്സരങ്ങള്‍ ഇനി കളിക്കാനുള്ള മുംബൈക്ക് പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിക്കണം.

ഗുജറാത്ത് ടൈറ്റന്‍സ് ആറാം സ്ഥാനത്തുണ്ട്. എട്ട് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുണ്ട് ഗുജറാത്തിന്. മുംബൈ ഇന്ത്യന്‍സിന് പിന്നില്‍ എട്ടാം സ്ഥാനത്താണ് ഡല്‍ഹി കാപിറ്റല്‍സ്. എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള പഞ്ചാബ് നാല് പോയിന്റുമായി ആര്‍സിബിക്ക് മുന്നില്‍ ഒമ്പതാം സ്ഥാനത്ത്. ആര്‍സിബി എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണുള്ളത്.

You Might Also Like