ഐപിഎല്ലില്‍ നൂറ്റാണ്ടിന്റെ ക്യാച്ചുമായി സഞ്ജു ബ്രില്ലന്‍സ്

Image 3
CricketIPL

ക്യാപ്റ്റനായുള്ള സഞ്ജു സാംസണിന്റെ പ്രകടനത്തിന് അഭിപ്രായ വിത്യാസങ്ങള്‍ ഉള്ളവര്‍ പോലും താരത്തിന്റെ കീപ്പിങിനെ കുറിച്ച് പരാതി പറയില്ല. കീപ്പിങില്‍ താന്‍ ഒരു പുലി തന്നെയാണെന്ന് കാണിക്കുന്ന ഒരു അത്യു?ഗ്രന്‍ ക്യാച്ചാണ് സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെനേടിയത്.

മത്സരത്തില്‍ നാലാം ഓവറില്‍ ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ ഫുള്‍ ലങ്ത് പന്തില്‍ പിറകിലോട്ട് സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിക്കുന്ന ശിഖര്‍ ധവാന്റെ ക്യാച്ചാണ് സഞ്ജു പറന്ന് പിടിച്ചത്.

എല്ലാവരും അതിശയിപ്പിക്കുന്ന വിധം തന്നെയുള്ള ക്യാച്ചായിരുന്നു താരത്തിന്റെ. കീപ്പങ് വലത് വശത്ത് പൊസിഷന്‍ ചെയ്തിരുന്ന സഞ്ജു ശിഖര്‍ ധവന്റെ ഇടത് സൈഡിലൂടെയുള്ള സ്‌കൂപ്പാണ് പറന്ന് പിടിച്ചത്.

വീഡിയോ കാണാം-

https://twitter.com/jeromespeed/status/1382701076470771714?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1382701076470771714%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fzeenews.india.com%2Fmalayalam%2Fsports%2Fipl-2021-rr-vs-dc-watch-sanju-samsons-stunning-flying-catch-to-dismiss-shikhar-dhawan-57854

അതെസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്പിച്ചല്‍സ് എട്ട് വിക്കറ്റിന് 147 റണ്‍സെടുത്തു. റിഷഭ് പന്തിന്റെ അര്‍ധ സെഞ്ച്വറിയാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഡല്‍ഹിയെ രക്ഷിച്ചത്.