രാജ്‌കോട്ടില്‍ ആ വീടുയരുമോ? ദുരന്തത്തിന്റെ ആഴങ്ങളില്‍ നിന്നാണ് സഞ്ജുവിന്റെ കൂട്ടുകാരന്റെ വരവ്

റെയ്‌മോന്‍ റോയ് മാമ്പിള്ളി

ഐപിഎല്‍ ഓക്ഷന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചേതന്‍ സക്കറിയയുടെ സഹോദരന്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്തത്. സഖറിയ അപ്പോള്‍ സയിദ് മുഷ്ത്താഖ് അലി ട്രോഫി കളിക്കുകയാണ്. പത്ത് ദിവസത്തോളം വീട്ടുകാര്‍ അദ്ദേഹത്തെ വിവരം അറിയിച്ചില്ല.

മുമ്പ് ഒരു ട്രക്ക് ഡ്രൈവറായിരുന്ന സക്കറിയയുടെ അച്ഛന്‍ തുടര്‍ച്ചയായ വാഹനപകടങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു…അച്ഛന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ വിളിക്കുമ്പോള്‍ സഹോദരനെ അയാള്‍ അന്വേഷിച്ചു. പക്ഷേ അവര്‍ മറ്റുകാര്യങ്ങള്‍ പറഞ്ഞ് വിഷയം മാറ്റി കൊണ്ടിരുന്നു.

രാജസ്ഥാനിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച അയാള്‍ നാട്ടില്‍ തിരിച്ചെത്തുമ്പോഴാണ് സഹോദരന്റെ മരണ വാര്‍ത്തയറിയുന്നത്. ഒരാഴ്ച്ച അയാള്‍ ആരോടും സംസാരിച്ചത് പോലുമില്ല. ആ സഹോദരന്‍മാര്‍ തമ്മില്‍ അത്രയേറെ അടുപ്പമായാരുന്നു….ഒരു കുടുംബത്തിന്റെ ചുമതല മുഴുവന്‍ അയാളിലായി.

ദാര്യദ്രത്തിന്റെ പടുചൂളയിലാണ് അയാള്‍ വളര്‍ന്നത്…. ക്രിക്കറ്റ് അയാളുടെ അഭിനിവേശമായിരുന്നു….. എന്നാല്‍ തന്റെ പരിശീലനത്തിന് പണം കണ്ടെത്തുവാന്‍ അവന് സാധിച്ചില്ല….അമ്മാവന്റെ സ്റ്റേഷനറി കടയില്‍ ജോലി ചെയ്താണ് അയാള്‍ പരിശീലനത്തിനായി പണം കണ്ടെത്തിയിരുന്നത്…. കളിക്കാനായി ഷൂസ് വാങ്ങാനുള്ള പണം പോലും പലപ്പോഴും അപ്രാപ്യമായിരുന്നു…

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിനായി അയാള്‍ നെറ്റില്‍ പന്തെറിഞ്ഞിരുന്നു…ബാംഗളൂരില്‍ കളിക്കാം എന്നതായിരുന്നു അയാളുടെ മോഹം. എന്നാല്‍ 1.2 കോടിക്ക് അയാളെ വിളിച്ചെടുത്തത് രാജസ്ഥാന്‍ റോയല്‍സായിരുന്നു. തുടര്‍ച്ചയായ മികച്ച പ്രകനങ്ങളിലൂടെ ആണ് അയാള്‍ തന്റെ സെലക്ഷന് നന്ദി പറഞ്ഞത്. തന്റെ കുടുംബത്തിനായി രാജ്‌കോട്ടില്‍ ഒരു വീട് വാങ്ങുന്നതിന്നയാള്‍ സ്വപ്നം കാണുന്നു.

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ടേഴ്‌സ്

 

You Might Also Like