ഐപിഎല്‍ ഷെഡ്യൂള്‍ പുറത്ത്, ഇത്തവണ ഒട്ടേറെ പ്രത്യേകതകള്‍
ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന വാര്‍ത്ത ഒടുവില്‍ പുറത്ത്. ഐപിഎല്‍ 13ാം സീസണിന്റെ ഫിക്ചറുകള്‍ ബിസിസിഐ പുറത്ത് വിട്ടു. സെപ്തംബര്‍ 19 ആരംഭിക്കുന്ന ഐപിഎല്‍ നവംബര്‍ 10നായിരിക്കും അവസാനിക്കുക.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മത്സരം. സെപ്റ്റംമ്പര്‍ 19ന് രാത്രി 7.30നാണ് ഉദ്ഘാടന മല്‍സരം. അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയമാണ് കന്നിയങ്കത്തിനു വേദിയാവുക.
അബുദാബിയ്ക്ക് പുറമെ ഷാര്‍ജ, ദുബൈ എന്നീ മൂന്നു വേദികളിലായിട്ടാണ് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മല്‍സരക്രമത്തില്‍ മാറ്റമുണ്ട്. രാത്രി എട്ടിന് ആരംഭിച്ചിരുന്ന മല്‍സരങ്ങള്‍ ഇത്തവണ 7.30നു തുടങ്ങും. ഡബിള്‍ ഹെഡ്ഡറുകളുള്ള ദിവസങ്ങളില്‍ ആദ്യത്തെ മല്‍സരം നാലു മണിക്കു പകരം 3.30നായിരിക്കും തുടങ്ങുക.
സീസണിലെ ആദ്യത്തെ ഡബിള്‍ ഹെഡ്ഡര്‍ ഒക്ടോബര്‍ മൂന്നിനാണ്. വൈകീട്ട് 3.30ന് അബുദാബിയില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. രാത്രി 7.30ന് ഷാര്‍ജയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഈ ദിവസത്തെ രണ്ടാമത്തെ മല്‍സരം. തൊട്ടടുത്ത ദിവസവും ഡബിള്‍ ഹെഡ്ഡറുണ്ട്. വൈകീട്ട് 3.30ന് ഷാര്‍ജയില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും രാത്രി 7.30ന് ദുബായില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് ചെന്നൈ സൂപ്പര്‍ കിങ്സിനെയും നേരിടും.
നവംബര്‍ മൂന്നിന് ഷാര്‍ജയില്‍ രാത്രി 7.30ന് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മല്‍സരത്തോടെ പ്രാഥമിക റൗണ്ട് അവസാനിക്കും. പ്ലേഓഫ് മല്‍സരങ്ങളുടെ തിയ്യതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും. നവംബര്‍ 10ന് നടക്കുന്ന ഫൈനലിന്റെ വേദിയും തീരുമാനിച്ചിട്ടില്ല.
മല്‍സര ഷെഡ്യൂള്‍
19-10-20 മുംബൈ-ചെന്നൈ (രാത്രി 7.30, അബുദാബി)
20-09-20 ഡല്‍ഹി- പഞ്ചാബ് (രാത്രി 7.30, ദുബായ്)
21-09-20 ഹൈദരാബാദ് – ബാംഗ്ലൂര്‍ (രാത്രി 7.30, ദുബായ്)
22-09-20 രാജസ്ഥാന്‍ ചെന്നൈ (രാത്രി 7.30, ഷാര്‍ജ)
23-09-20 കൊല്‍ക്കത്ത- മുംബൈ (രാത്രി 7.30, അബുദാബി)
24-09-20 പഞ്ചാബ് – ബാംഗ്ലൂര്‍ (രാത്രി 7.30, ദുബായ്)
25-09-20 ചെന്നൈ-ഡല്‍ഹി (രാത്രി 7.30, ദുബായ്)
26-09-20 കൊല്‍ക്കത്ത- ഹൈദരാബാദ് (രാത്രി 7.30, അബുദാബി)
27-09-20 രാജസ്ഥാന്‍- പഞ്ചാബ് (രാത്രി 7.30, ഷാര്‍ജ)
28-09-20 ബാംഗ്ലൂര്‍- മുംബൈ (രാത്രി 7.30, ദുബായ്)
29-09-20 ഡല്‍ഹി- ഹൈദരാബാദ് (രാത്രി 7.30, അബുദാബി)
30-09-20 രാജസ്ഥാന്‍- കൊല്‍ക്കത്ത (രാത്രി 7.30, ദുബായ്)
01-10-20 പഞ്ചാബ്- മുംബൈ (രാത്രി 7.30, അബുദാബി)
02-10-20 ചെന്നൈ- ഹൈദരാബാദ് (രാത്രി 7.30, ദുബായ്)
03-10-20 ബാംഗ്ലൂര്‍ -രാജസ്ഥാന്‍ (വൈകീട്ട് 3.30, അബുദാബി)
‘ ഡല്‍ഹി- കൊല്‍ക്കത്ത (രാത്രി 7.30, ഷാര്‍ജ)
04-10-20 മുംബൈ- ഹൈദരാബാദ് (വൈകീട്ട് 3.30, ഷാര്‍ജ)
‘ പഞ്ചാബ്- ചെന്നൈ (രാത്രി 7.30, ദുബായ്)
05-10-20 ബാംഗ്ലൂര്‍- ഡല്‍ഹി (രാത്രി 7.30, ദുബായ്)
06-10-20 മുംബൈ- രാജസ്ഥാന്‍ (രാത്രി 7.30, അബുദാബി)
07-10-20 കൊല്‍ക്കത്ത- ചെന്നൈ (രാത്രി 7.30, അബുദാബി)
08-10-20 ഹൈദരാബാദ്- പഞ്ചാബ് (രാത്രി 7.30, ദുബായ്)
09-10-20 രാജസ്ഥാന്‍- ഡല്‍ഹി (രാത്രി 7.30, ഷാര്‍ജ)
10-10-20 പഞ്ചാബ്- കൊല്‍ക്കത്ത (വൈകീട്ട് 3.30, ദുബായ്)
‘ ചെന്നൈ- ബാംഗ്ലൂര്‍ (രാത്രി 7.30, ദുബായ്)
11-10-20 ഹൈദരാബാദ്- രാജസ്ഥാന്‍ (വൈകീട്ട് 3.30, ദുബായ്)
‘ മുംബൈ- ഡല്‍ഹി (രാത്രി 7.30, അബുദാബി)
12-10-20 ബാംഗ്ലൂര്‍- കൊല്‍ക്കത്ത (രാത്രി 7.30, ഷാര്‍ജ)
13-10-20 ഹൈദരാബാദ്- ചെന്നൈ (രാത്രി 7.30, ദുബായ്)
14-10-20 ഡല്‍ഹി- രാജസ്ഥാന്‍ (രാത്രി 7.30, ദുബായ്)
15-10-20 ബാംഗ്ലൂര്‍- പഞ്ചാബ് (രാത്രി 7.30, ഷാര്‍ജ)
16-10-20 മുംബൈ- കൊല്‍ക്കത്ത (രാത്രി 7.30, അബുദാബി)
17-10-20 രാജസ്ഥാന്‍- ബാംഗ്ലൂര്‍ (വൈകീട്ട് 3.30, ദുബായ്)
‘ ഡല്‍ഹി- ചെന്നൈ (രാത്രി 7.30, ഷാര്‍ജ)
18-10-20 ഹൈദരാബാദ്- കൊല്‍ക്കത്ത (വൈകീട്ട് 3.30, അബുദാബി)
‘ മുംബൈ- പഞ്ചാബ് (രാത്രി 7.30, ദുബായ്)
19-10-20 ചെന്നൈ- രാജസ്ഥാന്‍ (രാത്രി 7.30, അബുദാബി)
20-10-20 പഞ്ചാബ്-ഡല്‍ഹി (രാത്രി 7.30, ദുബായ്)
21-10-20 കൊല്‍ക്കത്ത- ബാംഗ്ലൂര്‍ (രാത്രി 7.30, അബുദാബി)
22-10-20 രാജസ്ഥാന്‍- ഹൈദരാബാദ് (രാത്രി 7.30, ദുബായ്)
23-10-20 ചെന്നൈ-മുംബൈ (രാത്രി 7.30, ഷാര്‍ജ)
24-10-20 കൊല്‍ക്കത്ത- ഡല്‍ഹി (വൈകീട്ട് 3.30, അബുദാബി)
‘ പഞ്ചാബ്- ഹൈദരാബാദ് (രാത്രി 7.30, ദുബായ്)
25-10-20 ബാംഗ്ലൂര്‍ -ചെന്നൈ (വൈകീട്ട് 3.30, ദുബായ്)
‘ രാജസ്ഥാന്‍- മുംബൈ (രാത്രി 7.30, അബുദാബി)
26-10-20 കൊല്‍ക്കത്ത- പഞ്ചാബ് (രാത്രി 7.30, ഷാര്‍ജ)
27-10-20 ഹൈദരാബാദ്- ഡല്‍ഹി (രാത്രി 7.30, ദുബായ്)
28-10-20 മുംബൈ- ബാംഗ്ലൂര്‍ (രാത്രി 7.30, അബുദാബി)
29-10-20 ചെന്നൈ- കൊല്‍ക്കത്ത (രാത്രി 7.30, ദുബായ്)
30-10-20 പഞ്ചാബ്- രാജസ്ഥാന്‍ (രാത്രി 7.30, അബുദാബി)
31-10-20 ഡല്‍ഹി- മുംബൈ (വൈകീട്ട് 3.30, ദുബായ്)
‘ ബാംഗ്ലൂര്‍- ഹൈദരാബാദ് (രാത്രി 7.30, ഷാര്‍ജ)
01-11-20 ചെന്നൈ- പഞ്ചാബ് (വൈകീട്ട് 3.30, അബുദാബി)
‘ കൊല്‍ക്കത്ത- രാജസ്ഥാന്‍ (രാത്രി 7.30, ദുബായ്)
02-11-20 ഡല്‍ഹി- ബാംഗ്ലൂര്‍ (രാത്രി 7.30, അബുദാബി)
03-11-20 ഹൈദരാബാദ്- മുംബൈ (രാത്രി 7.30, ഷാര്‍ജ)