സ്‌നേഹമായാലും പകയായാലും അയാള്‍ സംസാരിക്കുന്നത് ബാറ്റ്‌കൊണ്ടാണ്

സനല്‍കുമാര്‍ പത്മനാഭന്‍ (സ്‌പോട്‌സ് പാരഡൈസോ ക്ലബ്)

ബെന്‍ സ്റ്റോക്സ് 12 കോടി !
ജയദേവ് ഉനദ്കട്ട് 11.5 കോടി
ക്രിസ് ലിന്‍ 9 കോടി !
ജമൈക്കയിലെ ശീതീകരിച്ച ഒരു മുറിയില്‍ ഇരുന്നു wray &Nephew ഓരോ സിപ് എടുത്തു കൊണ്ട് 2018 ഐ പി എല്‍ ലേക്കുള്ള പ്ലെയേഴ്സിന്റെ ഓക്ഷന്‍ തന്റെ ലാപ്പില്‍ വീക്ഷിച്ചു കൊണ്ടിരിക്കുക ആണ് ആ ആറടികാരന്‍ !

ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍, ഒരിക്കലും ഓര്മിക്കുവാന്‍ ആഗ്രഹിക്കാത്ത രണ്ടു സീസണുകള്‍, 2016 ഉം 2017 ഉം കഴിഞ്ഞുള്ള ആദ്യത്തെ ട്രാന്‍സ്ഫര്‍ ജാലകം തുറന്ന വേളയായതു കൊണ്ട് തന്നെ അയാള്‍ക്കതു നിര്ണായകവും ആയിരുന്നു..


എന്നാല്‍ നേരമേറെയായിട്ടും തന്റെ പേരിനു ആവശ്യക്കാര്‍ എത്തിയില്ലെന്നത് ഒരു വേള അയാളെ നിരാശനാക്കിയിരിക്കാം…
ഒരു പ്ലെയറും ദുസ്വപ്നത്തില്‍ പോലും ആഗ്രഹിക്കാത്ത അവസ്ഥ ‘ലേലത്തില്‍ ‘ അണ്‍ സോള്‍ഡ് ‘ ആകുക തന്നെയും തേടി എത്തുക ആണോ എന്ന് അയാള്‍ ചിന്തിച്ചു തുടങ്ങിയ നേരത്തായിരുന്നു , ശൂന്യതയില്‍ നിന്നും പ്രീതി സിന്റ രണ്ടു കോടിയുമായി അയാള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയത്..
പൊതുവേ വികാരങ്ങളെ സമര്‍ത്ഥമായി കൂളിംഗ് ഗ്ലാസ്സിനകത്തു ഒളിപ്പിച്ചു ശീലിച്ച അയാള്‍ക്ക് അക്കുറിയും മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും , ആത്മാഭിമാനം മുറിപ്പെടാതെ സംരക്ഷിച്ച പ്രീതിയോടുള്ള സ്‌നേഹവും , കടപ്പാടും ആ കണ്ണുകളില്‍ തെളിഞ്ഞു കാണാമായിരുന്നു !
റസ്റ്റ് ഈസ് ഹിസ്റ്ററി !
252 ബോളുകളില്‍ നിന്നും 368 റണ്‍സ് അടിച്ചെടുത്ത 2018 സീസണ്‍….
319 ബോളുകളില്‍ നിന്നും 490 റണ്‍സ് പിഴിഞ്ഞെടുത്ത 2019 സീസണ്‍….
150 നോട് അടുപ്പിച്ചു സ്ട്രൈക് റേറ്റും 40 നു അടുത്തു ശരാശരിയും !
രണ്ടു സീസണ്‍ കൊണ്ട് സിക്‌സറിന്റെ രൂപത്തില്‍ ഗാലറിയില്‍ എത്തിയ 60
വെള്ള പന്തുകള്‍ !

മാമ്പഴക്കാലത്തിലെ പ്രശസ്തമായ ‘ആണത്തം കാണിക്കാന്‍ ഇറങ്ങിയാല്‍ പുരമനയില്‍ ചന്ദ്രനോളം വരില്ല ഒരുത്തനും ‘ എന്ന ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഉള്ള ബാറ്റിംഗ് !
ഇക്കുറിയും വെടിമരുന്നു നിറച്ച ബാറ്റുമായി അയാള്‍ അവിടെയുണ്ട്… കഴിഞ്ഞ വര്ഷം എവിടെ നിര്‍ത്തിയോ അവിടെ തന്നെ !

മാനം മുട്ടി പറന്നു പോകുന്ന പന്തുകള്‍ക്കു പറയാനുള്ള കഥകള്‍ക്ക് ആത്മാഭിമാനം മുറിപെടാതെ കാത്ത ടീം ഓണറോട് ഒരു കളിക്കാരനുള്ള ആത്മാര്‍ത്ഥതയുടെ സ്വരമാണോ ? അതോ തന്നെ തഴഞ്ഞവരോടുള്ള പ്രതികാരത്തിന്റെ പകയുടെ സ്വരമാണോ ?…
അറിയില്ല !

ഒന്നുറപ്പാണ് സ്‌നേഹമായാലും..പക ആയാലും അയാള്‍ ബാറ്റു കൊണ്ട് സംസാരിക്കുമ്പോള്‍ അതിനു ഒറ്റ ഭാഷയെ ഉള്ളു ! സ്‌കോര്‍ കാര്‍ഡിലെ അക്കങ്ങളുടെ ഭാഷ !

You Might Also Like