ഐപിഎല്‍ വേദിയും സമയ ക്രമവും പ്രഖ്യാപിച്ചു, കാത്തിരിക്കാന്‍ ഇനി സമയമില്ല

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഐപിഎല്‍ പതിനാലാം സീസണ് അടുത്തമാസം ഒമ്പതിന് തുടങ്ങും. ബി.സി.സി.ഐയാണ് മത്സര ക്രമവും വേദിയും പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളുരുവും തമ്മിലാണ് ഇക്കുറി ആദ്യ പോരാട്ടം. ചെന്നൈയാണ് ഉദ്ഘാടനമത്സരത്തിന് വേദിയാകുക

അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ എന്നീ ആറ് നിക്ഷ്പക്ഷ വേദികളിലായാണ് മത്സരങ്ങല്‍ നടക്കുക. ചെന്നൈയില്‍ ഏപ്രില്‍ ഒമ്പതിന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോര് മെയ് 30-ന് അഹമ്മ?ദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകും അരങ്ങേറുക.

ലീഗ് ഘട്ട മത്സരങ്ങള്‍ മെയ് 23-ന് അവസാനിക്കും. തുടര്‍ന്ന് മെയ് 25 മുതലാണ് പ്ലേ ഓഫ് മത്സരങ്ങള്‍. ഫൈനലിന് പുറമെ പ്ലേ ഓഫ് മത്സരങ്ങളും അഹമ്മദാബാദില്‍ തന്നെയാണ് നടക്കുക

പതിവുപോലെ രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍ നടക്കുക. രണ്ട് മത്സരങ്ങളുള്ള ദിവസം ആദ്യ മത്സരം മൂന്നരയ്ക്ക് നടക്കും. ആരാധകര്‍ക്ക് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശമില്ലാതെയാണ് ഐ.പി.എല്‍ തുടങ്ങുക. കണികള്‍ക്ക് പ്രവേശനം നല്‍കണമോയെന്ന കാര്യത്തില്‍ പിന്നീട് അധികൃതര്‍ തീരുമാനമെടുക്കും.

You Might Also Like