ഐപിഎല്ലില്‍ സെഞ്ച്വറികള്‍ പ്രവഹിക്കുന്നു, ആ ലോകറെക്കോര്‍ഡിലേക്ക് കുതിക്കുന്നു

വീണ വിശ്വനാഥ്

ഈ സീസണില്‍ ഐപിഎല്ലില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇടാന്‍ ചാന്‍സ് ഉണ്ട്..

നിലവില്‍ ഏറ്റവും അധികം സെഞ്ച്വറി ഉണ്ടായത് കഴിഞ്ഞ സീസണില്‍ തന്നെ ആയിരുന്നു..12 എണ്ണം.

ഈ സീസണ് ഏറെക്കുറെ പകുതി ആയപ്പഴേക്ക് തന്നെ ഒന്‍പത് സെഞ്ച്വറി Already ആയിക്കഴിഞ്ഞു.. ഇനിയും 35ഓളം മാച്ചുകള്‍ നടക്കാനിരിക്കുന്നു..

ഇതിലെ അതിശയകരമായ വസ്തുത എന്തെന്നാല്‍, ഈ സീസനിലെ ആദ്യ സെഞ്ച്വറി വന്നത് 19ാം മാച്ചില്‍ ആയിരുന്നു എന്നതാണ്.ആ മാച്ചില്‍ രണ്ട് സെഞ്ച്വറി പിറക്കുകയും ചെയ്തു.

അതായത് 19ാം മത്സരം വരെ ഒരൊറ്റ സെഞ്ച്വറി പോലും ഇല്ലെങ്കിലും 19 മുതല്‍ ഇന്നലെ വരെയുള്ള 21 മത്സരങ്ങളില്‍ മാത്രം 9 സെഞ്ച്വറി വന്നു.

You Might Also Like