കുല്‍ദീപും സിറാജും ആറാടി, ദക്ഷിണാഫ്രിക്കയെ കുഞ്ഞന്‍ സ്‌കോറിന് എറിഞ്ഞിട്ട് ടീം ഇന്ത്യ

നിര്‍ണ്ണായക മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ടീം ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ കേവലം 99 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ആറാടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ക്രീസില്‍ ഒരുവിധത്തിലും പിടിച്ചുനില്‍ക്കാനായില്ല.

42 പന്തില്‍ നാല് ഫോറടക്കം 34 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മാര്‍ക്കോ ജന്‍സന്‍ 14ഉം ജന്നെമാന്‍ മലാന്‍ 15ഉം റണ്‍സെടുത്തു. മറ്റാര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടക്കാനായില്ല.

ക്വിന്റണ്‍ ഡികോക്ക് (6), റീസാ ഹെന്റിക്‌സ് (3), എയ്ഡന്‍ മാര്‍ക്കരം (9), ഡേവിഡ് മില്ലര്‍ (7), പില്‍ക്വായോ (5), ഫോര്‍ച്ചുയ്ന്‍ (1), ആന്റിച്ച് നോര്‍ജെ (0) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പ്രകടനം.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് 4.1 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങിയും മുഹമ്മദ് സിറാജ് അഞ്ച് ഓവറില്‍ 17 റണ്‍സ് വഴങ്ങിയും ഷഹ്ബാസ് അഹമ്മദ് ഏഴ് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര 2-1ന സ്വന്തമാക്കാം. നേരത്തെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും രണ്ടാം മത്സരത്തില്‍ ഇന്ത്യയുമാണ് ജയിച്ചത്.

You Might Also Like