അടിമുടി തകര്‍ന്ന ടീമായി മാറിയിരിക്കുകയാണ് ചെന്നൈ, മുംബൈ ഉളളത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ട് പോകുന്നത്

Image 3
CricketFan Zone

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

മുംബൈടെ ദുരന്തം സീസണിന്റെ ഇടയില്‍ കൂടെ നൈസ് ആയി എസ്‌കേപ്പ് ആവുന്ന ടീം ആണ് സിഎസ്‌കെ- കഴിഞ്ഞ 4 മത്സരങ്ങളില്‍ മൂന്നാം തവണ ആണ് സിഎസ്‌കെ ഒരു പ്രൊപ്പര്‍ ഫൈറ്റ് പോലും നല്‍കാതെ പരാജയപ്പെടുന്നത്

സെക്കന്റ് ഇന്നിങ്‌സില്‍ ഡ്യു ഫാക്ടര്‍ ഉണ്ടാവും എന്ന് അറിയാമെന്നിരിക്കെ ഒരു പെര്‍ സ്‌ക്കോറിന്റെ അടുത്ത് വരെ എങ്കിലും എത്തിക്കേണ്ട ചുമതല ബാറ്റര്‍മാരുടെ ആണ്.. അതും പത്താം നമ്പര്‍ വരെ ബാറ്റിംഗ് ഓപ്ഷന്‍ ഉള്ള സിഎസ്‌കെ പോലെ ഒരു ടീം 6-15 ഓവറുകളില്‍ ഒരു ബൗണ്ടറി പോലും നേടിയില്ല എന്ന് പറയുന്നത് ക്രൈം ആണ്! സ്ലോ പിച്ചില്‍ ഏറ്റവും useful ആവാന്‍ സാധ്യതയുള്ള മിച്ചലിനെ ഒക്കെ അവസാനം ഇറക്കി വിടുന്ന ലോജിക് മനസിലാവുന്നില്ല പ്രത്യേകിച്ചും തൊട്ട് മുന്‍പത്തെ കളിയില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഫിഫ്റ്റി അടിച്ചു MOM ഉം മേടിച്ചു നില്‍ക്കുന്ന സമയത്ത്.. റിസ്വിയെ ഇറക്കി വിട്ട് ഇമ്പാക്ട് സബ് ഓപ്ഷന്‍ നശിപ്പിക്കുകയും ചെയ്തു ബോളിങ്ങില്‍ ചാഹര്‍ ആയി പരിക്കുമായി പോയതോടെ one bowler ഷോര്‍ട്ട് ആവുകയും ചെയ്തു

രഹാനെയുടെ ഫോം ഒരു അത്ഭുതമേയല്ല കഴിഞ്ഞ വര്‍ഷത്തെ എക്‌സ്ട്രാ ഓര്‍ഡിനറി സീസണ്‍ മാറ്റി നിര്‍ത്തിയാല്‍ രഹാനെയുടെ എന്റേര്‍ ഐപിഎല്‍ കരിയര്‍ ഇങ്ങനെയാണ് കളിച്ചിരുന്നത്.. റിതുരാജും സെറ്റില്‍ ആവാന്‍ നല്ല സമയമെടുക്കുന്ന അവസാനം വരെ നിന്നാല്‍ മാത്രം സ്‌ട്രൈക്ക് റേറ്റ് മെയ്ക്ക് അപ്പ് ചെയ്യാന്‍ കഴിയുന്ന ബാറ്റര്‍ ആണെന്നുരിക്കെ they need firepower at the top- ആദ്യ മത്സരങ്ങളില്‍ രവീന്ദ്ര അതു നല്‍കിയെങ്കിലും പിന്നീട് ഫോമൌട്ട് ആയി ടീമിന് പുറത്തുപോയി

They need either Rahane to play like he did last year or should open with osmeone like Moeen Ali..

Ravindra Jadeja & Shardul Thakur has been aboslute let downs this seaosn- ശിവം ദുബേ അടിച്ചില്ലെങ്കില്‍ മിഡില്‍ ഓര്‍ഡറില്‍ നിന്നും റണ്‍ വരാത്ത അവസ്ഥയാണ് നിലവില്‍ സിഎസ്‌കെക്ക് ഉള്ളത്!

സ്പിന്നിനെതിരെ ഉളള ട്രെബിള്‍ മറികടക്കാന്‍ ധോനിയെ അവസാന രണ്ട് ഓവറില്‍ മാത്രം ഉപയോഗിക്കുന്ന ടാക്റ്റിക്‌സ് ഇത് വരെ സിഎസ്‌കെയെ സഹായിച്ചെങ്കിലും ഇന്നലെ പഞ്ചാബ് രാഹുല്‍ ചാഹറിനെ ഉപയോഗിച്ച് അതിനെ മനോഹരമായി കൗണ്ടര്‍ ചെയ്തു

CSK is still best placed to reach playoffs since they dont compete directly with the other teams in contention, but for that they need to take a look at their strategies