പിച്ചിനല്ലായിരുന്നു, കുഴപ്പം ബാറ്റ്‌സ്മാന്‍മാരുടെ ടെക്‌നിക്കിനായിരുന്നു, ആ സത്യം മറച്ച് വെക്കപ്പെടുന്നു

ഷെമീല്‍ അബ്ദുല്‍ മജീദ്

പതിവ് പോലെ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ച് . ഇംഗ്ലണ്ട് കളിക്കാര്‍ വേഗത്തില്‍ പുറത്താവുന്നു – ഇവിടം വരെ സാധാരണ ഇന്ത്യന്‍ ടൂറില്‍ കാണുന്ന സ്‌ക്രിപ്റ്റ് ആണ് .

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ അവരുടെ സ്‌ട്രെങ്ത്ത് എന്ന് വിശ്വസിക്കപ്പെടുന്ന സ്പിന്‍ കെണിയില്‍ ഇന്ത്യ വീഴുന്നിടത്താണ് ട്വിസ്റ്റ് . പിച്ച് ശ്രദ്ധാകേന്ദ്രമായി വരുന്നതും അവിടെയാണ്. ഇന്ത്യക്കും കളിക്കാന്‍ പറ്റിയില്ലെങ്കില്‍ പിച്ച് മോശം തന്നെ. പ്രത്യേകിച്ചും ആദ്യ ദിനത്തില്‍ തന്നെ സ്പിന്‍ ലഭിച്ച് തുടങ്ങിയാല്‍ പിച്ച് വളരെ മോശം .

ഇവിടെ അധികമാരും ശ്രദ്ധിക്കാതെ പോകുന്നത് കാലാകാലങ്ങളായി ഇന്ത്യക്കാര്‍ക്ക് സ്പിന്നിനെ കളിക്കുന്നതിലുണ്ടായ ടെക്‌നിക് നഷ്ടമായിക്കൊണ്ടിരിക്കുന്നതാണ്. സ്വതവേ സ്പിന്നര്‍മാരെ അവരുടെ കയ്യില്‍ നിന്ന് തന്നെ ബോള്‍ റീഡ് ചെയ്ത് കൊണ്ട് കളിക്കാന്‍ മിടുക്കരായിരുന്നു ഇന്ത്യന്‍ കളിക്കാര്‍ . ഈ ടി20 കാലഘട്ടത്തില്‍ അത് കൈമോശം വന്നിരിക്കുന്നു.

വിരാട് കോഹ്ലി, പൂജാര, രഹാനെ ഔട്ടായത് ആംബോളുകളില്‍ ആണ് . ബോള്‍ റീഡ് ചെയ്യുന്നതില്‍ വന്ന പരാജയം. ജോയ് റൂട്ട് എടുത്ത 5 വിക്കറ്റുകളില്‍ 3 ഉം ഗിഫ്റ്റഡ് എന്ന് പറയാം. ചുരുക്കത്തില്‍ ബേസിക് ടെക്‌നിക്കിന്റെ അഭാവം ആണ് ഇന്ത്യയ്ക്ക് ഒന്നാമിന്നിങ്‌സില്‍ മികച്ച റണ്‍ നേടാന്‍ സാധിക്കാതിരുന്നതിന്റെ മുഖ്യ കാരണം.

പൊതുവെ സ്പിന്നിനെതിരെ മോശം ടെക്‌നിക്കുള്ള ഇംഗ്ലണ്ട് അതാവര്‍ത്തിച്ചു. അക്‌സര്‍ നേടിയ 11 വിക്കറ്റുകളില്‍ 9 ഉം ആം ബോളില്‍ . അശ്വിന്റെ കാര്യവും വ്യത്യസ്തമല്ല. അണ്‍ പ്ലേയബിള്‍ ബോളുകള്‍ ചുരുക്കമായിരുന്നു.

ഇനി പിച്ചിലേക്ക് , ഒന്നര ദിവസം കൊണ്ട് കളി തീര്‍ന്നത് ഒരു നെഗറ്റീവ് ആണ് . പക്ഷേ പറയത്തക്ക ഭൂതം പിച്ചില്‍ ഇല്ല . ചെന്നൈ പിച്ച് പോലെ എല്ലാ ബോളിലും പൊടി പാറുന്നില്ല. ക്രീസില്‍ ബോളര്‍ ലാന്‍ഡ് ചെയ്യുന്ന സ്ഥലത്ത് മാത്രമാണ് കുഴികള്‍ രൂപപ്പെട്ടത്. ഗുഡ് ലെഗ്ത്ത് ഏരിയയില്‍ വല്ലാതെ കുഴികള്‍ ഇല്ല .

ചുരുക്കത്തില്‍ സ്‌കോര്‍ കാര്‍ഡ് സൂചിപ്പിടുന്നത് പോലെയൊരു പിച്ചായിരുന്നില്ല അഹമ്മദാബാദിലേത്. പിച്ചിനേക്കാളും ബാറ്റ്‌സ്മാന്‍മാരുടെ ടെക്‌നിക്കുകളാണ് എക്‌സ്‌പോസ് ചെയ്യപ്പെട്ടിരിക്കുന്നത്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like