ഇന്ത്യയുടെ അരങ്ങേറ്റക്കാര്‍ തീപൊരികളാകുന്നതെന്ത് കൊണ്ട്, കണ്ണുനിറയിക്കുന്ന കാമിയോയ്ക്കായി കാത്തിരിക്കുക

നിപിന്‍ ജിന്‍സി

വായിച്ചും കേട്ടും അറിഞ്ഞത് വച്ച് നോക്കിയാല്‍ ശരിക്കും ഒരു സ്‌പോര്‍ട്‌സ് ഡ്രാമ മൂവിയ്ക്ക് സ്‌കോപ്പ് ഉള്ളൊരു കഥയാണ് പാണ്ട്യ ബ്രദേഴ്‌സിന്റേത്…

അവരുടെ അതി കഠിനമായ ജീവിതയാത്രയുടെ അവസാനം വളരെ ഡ്രാമാറ്റിക് ആയൊരു ക്ലൈമാക്‌സ് ആയിരുന്നു പൂനെയില്‍ അരങ്ങേറിയത്… അനുജന്‍ പാണ്ട്യയില്‍ നിന്നും നാഷണല്‍ ക്യാപ് ഏറ്റു വാങ്ങുന്ന ജേഷ്ഠന്‍ പാണ്ട്യയുടെ ഇമോഷണല്‍ ദൃശ്യങ്ങള്‍ തന്നെ നല്ലൊരു എന്‍ഡിങ് സീനാണ്…

എന്നാല്‍ കഥ അവിടെയും അവസാനിക്കാതെ മുന്നോട്ട് പോവുകയാണ്… ഒരവസരത്തില്‍ 4 വിക്കറ്റുകള്‍ നഷ്ട്ടപ്പെട്ട് ടീം സ്‌കോര്‍ 300 കടത്താനാകുമോ എന്ന് സംശയിച്ച് നിന്ന ടീമിനെ കെ എല്‍ രാഹുലും ഒത്തുള്ള അതിവേഗ സെഞ്ച്വറി പാര്‍ട്ണഷിപ്പിലൂടെ കര കയറ്റുന്നത് കൂടാതെ, ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ തന്നെ ഏകദിനത്തില്‍ ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ച്വറി കൂടി സ്വന്തം പേരിലാക്കി കൊണ്ട് ഏതാനും നാളുകള്‍ക്ക് മുന്‍പ് തങ്ങളെ പിരിഞ്ഞു പോയ പിതാവിന്റെ ആത്മാവിനെ ആകാശത്തേക്ക് നോക്കി അഭിവാദ്യം ചെയ്യുന്ന കൃണാല്‍…

ആ കാഴ്ച കണ്ട് കൊണ്ട് മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ ഡഗ്ഔട്ടില്‍ നിന്ന് കൊണ്ട് കയ്യടിക്കുന്ന ഹാര്‍ദിക്… ശരിക്കും ഒരു സ്‌പോര്‍ട്‌സ് ഡ്രാമ തന്നെയാണോ കണ്ട് കൊണ്ടിരിക്കുന്നത് എന്ന് സംശയിച്ചുപ്പോയ നിമിഷങ്ങള്‍…

കഥ ഇവിടെയും അവസാനിക്കാതിരിക്കട്ടെ… കൃണാലിന്റെ ബൗളിംഗ് കൂടി പ്രതീക്ഷിത ഫലം തരുകയാണെങ്കില്‍ ഇന്ത്യന്‍ മിഡില്‍ ഓര്‍ഡറില്‍ ഈ ജേഷ്ടാനുജന്‍മാരുടെ കാമിയോ ഇന്നിങ്സുകള്‍ ഭാവിയില്‍ ഒട്ടേറെ മത്സരങ്ങളില്‍ ടീം ഇന്ത്യക്ക് തുണയാവുന്നതിന് നമുക്ക് സാക്ഷ്യം വഹിക്കാനാവുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല…

NB : ശരിക്കും ഈയിടെയായി ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റക്കാരൊക്കെ എങ്ങനെയാണ് ഇങ്ങനെ തുടക്കത്തില്‍ തന്നെ പ്രതീക്ഷിച്ചതിലുപരിയായുള്ള പെര്‍ഫോമന്‍സ് കാഴ്ച വക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ…? എന്തൊക്കെ പറഞ്ഞാലും ഒരു പ്രധാന കാരണം ഐപിഎല്‍ തന്നെയാണെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്…

പഴയ കാല അരങ്ങേറ്റക്കാരെ അപേക്ഷിച്ച് നിലവിലെ താരങ്ങള്‍ക്ക് IPL സീസണുകളില്‍ ഒട്ടേറെ വിദേശ താരങ്ങള്‍ക്ക് ഒപ്പവും ഓപ്പോസിറ്റും ഒക്കെയായി കളിച്ച് തെളിയാനും അവരില്‍ നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തേടാനുമൊക്കെയുള്ള അവസരം ലഭിക്കുന്നുണ്ട്… ഇതിന്റെയൊക്കെ ഒരു അനന്തരഗുണം തന്നെയാണ് നടരാജന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങി ഇന്ന് കൃണാല്‍ പാണ്ട്യ വരെയുള്ള താരങ്ങള്‍ തെളിയിച്ച് കൊണ്ടിരിക്കുന്നതും…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like