വാരിക്കുഴിയെ ഉളുപ്പില്ലാതെ വെളുപ്പിച്ചെടുക്കുന്നു, ഒരു മര്യാദയൊക്കെ വേണ്ടേ

Image 3
CricketCricket News

അജ്മല്‍ നിഷാദ്

ഇന്ത്യയുടെ വിജയത്തില്‍ നൈസായി പിച്ചിന്റെ നിലവാരത്തെ വെളുപ്പിക്കുനത് കണ്ടു ചിരി വരുന്നു. 30 ഇല്‍ 21 വികേറ്റും സ്‌ട്രൈറ് ബോള്‍ കൊണ്ട് ആണ് വീണത് എന്നൊക്കെ വാദിക്കുന്നത് നല്ലത് തന്നെ. പക്ഷെ അതൊക്ക ബല്ലാത്ത സൈസ് ന്യായം തന്നെ

10 ബോള്‍ എറിഞ്ഞാല്‍ അതില്‍ 6 ബോളും സ്‌ട്രൈറ് വരുന്നൊരു പിച്. പക്ഷെ ബാക്കി 4 എണ്ണം എങ്ങനെ വരുമെന്ന് ലോകോത്തര നിലവാരം ഉള്ള റൂട്ടിനും കോഹ്ലിയ്ക്കും പോലും നിശ്ചയം ഇല്ലാത്ത പിച്. സ്വാഭാവികം ആയും സ്‌ട്രൈറ് വരുന്ന ആ 6 ബോള്‍ നേക്കാള്‍ അവര്‍ അലെര്‍ട് ആകുക എങ്ങോട് എങ്ങനെ തിരിയും എന്നറിയാത്ത ആ 4 ബോള്‍ ആണ്.

അതിനെ പ്രതിരോധിക്കാന്‍ അവര്‍ ശ്രമിച്ചു, എത് ബോള്‍ എപ്പോള്‍ തിരിയും എന്നറിയാനുള്ള ദൈവികത ഒന്നും ഇല്ലാത്ത കേവലം മനുഷ്യന്മാര്‍ ആയ അവര്‍ എന്ത് ചെയ്യാന്‍ ആണ്. ഇനി എല്ലാ ബോള്‍ ഉം സ്‌ട്രൈറ് കളിക്കം എന്ന് വെച്ചാലോ ഈ ഗതി മാറി തിരിയുന്ന ബോള്‍ ഇല്‍ സ്ലിപ്പില്‍ അല്ലെങ്കില്‍ കീപ്പര്‍ നു ക്യാച്ച് കൊടുത്തു പോകാമായിരുന്നു മത്സരത്തില്‍ പന്തും ഇംഗ്ലണ്ട് ഓപ്പണറും പോയത് പോലെ

അശ്വിന്‍ എറിഞ്ഞ ഓഫ് സ്റ്റമ്പിന് പുറത്തു കുത്തിയ ഷോര്‍ട് ബോള്‍ അവിടെ നിന്ന് തിരിഞ്ഞ് ബാറ്റിസ്മാന്റെ പിന്നിലൂടെ പോകുന്ന കാഴ്ചയും രഹനെയും പന്തും അത് കൈപിടിയില്‍ ഒതുക്കുന്ന കാഴ്ചയും കണ്ടു. അതെ ലൈന്‍ ബോള്‍ തന്നെ സ്‌ട്രൈറ് പോകുന്നതും കണ്ടു

ഒരു സ്ഥലത്തു ഒരേ രീതിയില്‍ പിച് ചെയുന്ന ബോള്‍ എങ്ങനെ പോകുന്നു എന്ന് പോലും ബാറ്റിസ്മാണോ കീപ്പര്‍ നോ ജഡ്ജ് ചെയ്യാന്‍ പറ്റാത്തൊരു പിച്ചിനെ ആണ് ഇവരൊക്കെ വെളുപ്പിക്കുന്നത്. അതും ലോകോത്തര താരങ്ങളുട ടെക്നികിനെ വെല്ലു വിളിച്ചു

പിന്നുള്ള ഒരു ന്യായം ആണ് ഇന്ത്യ 10 വികറ്റിന് ജയിച്ചതോ എന്നുള്ളതാണ്. ലൈറ്റിനു കീഴില്‍ നനവ് വരുമ്പോ അത് ബോള്‍ ഗ്രിപ് ചെയുന്നതിനെ ബാധിക്കും എന്ന് ഇവര്‍ക്ക് അറിയം എന്നാലും ചുമ്മാ ന്യായീകരിക്കുക ആണ്. നനവ് ടൈമില്‍ സ്പിന്നിന് കറക്റ്റ് പ്ലാസില്‍ ബോള്‍ പിച് ചെയ്യിപ്പിക്കാന്‍ ആകില്ല accuracy കുറയും

ഇന്നലെ നൈറ്റ് നന്നായി കളിച്ച നമ്മള്‍ ഇന്ന് രാവിലെ വെയിലത്തു പടം ആയതു കണ്ടില്ലേ. അത്ര തന്നെ.

എന്നിട്ടും പിച്ചിനെ ന്യായീകരിക്കുന്നതിന് ചില്ലറ ഉളുപ്പ് പോരാ. 160 ഓവര്‍ തികച്ചു എറിയാത്ത ഒരു ഇന്നിങ്‌സില്‍ പോലും 150 റണ്‍ വരാത്ത ഒരു കളി. ഇന്ത്യ നാളെ ആണ് ബാറ്റ് ചെയ്തത് എങ്കില്‍ ഈ 49 അടിക്കാന്‍ മിനിമം 3 വികറ്റ് എങ്കിലും കൊടുക്കേണ്ടി വന്നേനെ എന്ന് ഉറപ്പ്. കാരണം വെയില്‍ കണ്ടിഷനില്‍ സ്പിന്നര്‍മാര്‍ക് ചാകര ആയിരുന്നു

റൂട്ടിനെ പോലൊരു പാര്‍ട്ട് ടൈമര്‍ 10 റണ്‍ പോലും വിട്ട് കൊടുക്കാതെ 5 എണ്ണത്തിനെ എറിഞ്ഞ് ഇട്ടിട്ടും പിച്ചിന്റെ നിലവാരം മനസിലാകാത്തവരോട് എന്താ പറയാന്‍?

ഇന്ത്യയുടെ ജയത്തിനോടെ കൂടെ കേറ്റി പിച്ചിനെ വെളുപ്പിക്കുന്ന വെളുപ്പീര് കണ്ടു പറഞ്ഞു എന്ന് മാത്രം

ബിത്വ നാളെ റസ്റ്റ് എടുത്തു മറ്റന്നാള്‍ അടുത്ത ടെസ്റ്റ് തുടങ്ങിയാല്‍ ഇതുപോലെ 5 ന്റെ അന്ന് കളി തീര്‍ക്കാം ആയിരുന്നു. പക്ഷെ ആര് ജയികും എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല എന്ന് മാത്രം. അവന്മാര്‍ അലിയെയും ബെസ്റ്റിനെയും കൂടി ഇറക്കുമ്പോ രണ്ടു ദിനത്തിന് മുമ്പ് ചിലപ്പോള്‍ തീരുമാനം ആകും ആര് ജയിച്ചാലും.

കടപ്പാട് : സ്‌പോട്‌സ് പാരഡൈസോ ക്ലബ്