വേണമെങ്കില്‍ പെറുക്കിയെടുത്ത് അടുത്ത ബോള്‍ എറിയെടാ, ഓസീസിനെ പൊള്ളിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍

സജിന്‍ നാസര്‍

അത്യധികം സന്തോഷം..അത്രത്തോളം അഭിമാനം..ഇത്രത്തോളം ഇമോഷണലി അറ്റാച്ച്ഡ് ആയി അടുത്തകാലത്തൊന്നും കരു ടെസ്റ്റ് മത്സരം ഒരു ഓവര്‍ പോലും ഒഴിയാതെ കണ്ടുതീര്‍ത്തിട്ടില്ല..

കാലം വാഴ്ത്തും ഈ പോരാട്ടത്തെ…നാളെയുടെ രാവും പകലും അഭിമാനത്തോടെ ഓര്‍ത്തെടുക്കും ഈ അതിജീവനത്തെ..!
സ്റ്റാര്‍ക്കും കമ്മിന്‍സും ഹെയ്‌സല്‍വുഡും തലപ്പൊക്കത്തില്‍ ശരീരം ലക്ഷ്യമാക്കി നിരന്തരം ബൗണ്‍സര്‍ വര്‍ഷിച്ചപ്പോള്‍ ചൂളിപ്പോകാതെ നെഞ്ചുംവിരിച്ച് ശരീരം കൊണ്ടും ബാറ്റുകൊണ്ടും അവ തടുത്തിട്ട് അശ്വിന്റെ ഒരു നില്‍പ്പുണ്ട്..” അത്രയ്ക്ക് ശൗര്യം ഉള്ളവര്‍ നിന്റെ ഒക്കെ തറവാട്ടില്‍ ഉണ്ടെങ്കില്‍ അവരെയും കൂട്ടിവാടാ ” എന്ന ഭാവത്തില്‍

നേരാംവണ്ണം ഒന്ന് നടക്കാന്‍ പോലും പറ്റാതെ അര്‍ഹിച്ച സിംഗിളുകള്‍ നിക്ഷേധിക്കപ്പെടുമ്പോഴും ഓസീസ് താരങ്ങള്‍ കൂട്ടംകൂടി കളിയാക്കുമ്പോഴും 130 – 40 കിലോമീറ്ററില്‍ വരുന്ന പന്തുകളെ പഴുതടച്ച സോളിഡ് ക്ലാസ് ഡിഫന്റീവ് ഷോട്ട് കളിച്ച് പിച്ചില്‍ മുട്ടിയിട്ടതിന് ശേഷം വിഹാരിയുടെ ഒരു നോട്ടം ഉണ്ട്..” വേണമെങ്കില്‍ പെറുക്കിയെടുത്ത് അടുത്ത ബോള്‍ എറിയെടാ കൊച്ചേര്‍ക്കാ ” എന്ന മട്ടില്‍

ലക്ഷ്യം തെറ്റിയ ബൗണ്‍സറുകളുടേയും ഹാംസ്ട്രിങ്ങിന്റേയും വേദനയില്‍ പുളയുമ്പോഴും ഇരുവരും അതിജീവിച്ചത് 43 ഓവറുകള്‍..!

What a Match..What A Warriors..
രവിചന്ദ്രന്‍ അശ്വിന്‍ & ഹനുമാ വിഹാരി..!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like