പിങ്ക് ബോള്‍ ടെസ്റ്റില്‍ നിന്നും ഇന്ത്യ പിന്മാറുന്നു, ഇനി കളിക്കില്ല?

Image 3
CricketTeam India

അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആധികാരിക വിജയം നേടാനായെങ്കിലും ടീം ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നതില്‍ നിന്നും പിന്മാറുന്നു. പിങ്ക് ബോള്‍ ഉപയോഗിച്ച് പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് തുടര്‍ന്ന് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതുവരെ വെറും മൂന്നു പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളൂ. രണ്ടെണ്ണത്തില്‍ ജയിച്ച ഇന്ത്യ ഒന്നില്‍ തോല്‍ക്കുകയും ചെയ്തിരുന്നു പിങ്ക് ബോളിനു ചില പ്രശ്നങ്ങളുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ ടീം മാനേജ്മെന്റിനെയും ബിസിസിഐയെയും അറിയിച്ചതായാണ് വിവരം.

പിങ്ക് ബോളിനെക്കുറിച്ച് ഇന്ത്യന്‍ താരങ്ങളില്‍ നിന്നുള്ള പരാതി ഗൗരവമായി തന്നെയെടുക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിട്ടുണ്ട്. പിങ്ക് ബോള്‍ പെട്ടെന്നു കണ്ണില്‍പ്പെടുന്നില്ലെന്നും പിച്ച് ചെയ്ത ശേഷം വളരെപ്പെട്ടെന്നു ബോള്‍ തെന്നിമാറുന്നുണ്ടെതുമാണ് ഇന്ത്യന്‍ താരങ്ങള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങള്‍.

താരങ്ങള്‍ പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഭാവിയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കണോയെന്നതിനെക്കുറിച്ച് വൈകാതെ ഞങ്ങള്‍ തീരുമാനമെടുക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ പ്രതികരിച്ചു.

പിങ്ക് ബോളിരേ ഇങ്ങനെയൊരു പരാതി ഉയരുന്നത് ഇതാദ്യമായാണ്. മിക്ക ടീമുകളും ഇതിനകം പിങ്ക് ബോള്‍ ടെസ്റ്റുകള്‍ കളിച്ചു കഴിഞ്ഞെങ്കിലും പ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നില്ല. എന്തു തന്നെയായാലും ഇന്ത്യന്‍ ടീം മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തന്നെയാണ് ബിസിസിഐയുടെ നീക്കം. ബോളിന്റെ നിര്‍മാതാക്കളുമായും ബിസിസിഐ ഈ വിഷയം സംസാരിച്ചേക്കും.