‘ഇന്ത്യയ്ക്ക് ലോകകപ്പില്‍ മൂന്ന് ടീമിനെ ഇറക്കാന്‍ കഴിയും’

ഐപിഎല്‍ അവസാനിച്ചതിന് ശേഷം ആറ് ദിവസത്തിന് ശേഷം ലോകം കാത്തിരിക്കുന്നത് മറ്റൊരു വലിയ ടൂര്‍ണമെന്റാണ്. അത് മറ്റൊന്നുമല്ല ജൂണ്‍ രണ്ട് മുതല്‍ 29 വരെ വെസറ്റിന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുകയാണ്.

ഈ മാസം അവസാനത്തോടെ ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീം ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വലിയ ആകാംക്ഷയോടെ ക്രിക്കറ്റ് ലോകം ഈ ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ജൂണ്‍ അഞ്ചിനാണ് ലോകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

അതെസമയം പ്രമുക ഫിറ്റ്‌നസ് ട്രെയിംഗ് സെന്ററായ യൊഹന്‍ ബ്ലാക്ക് വി്ശ്വസിക്കുന്നത് ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മൂന്ന് ടീമിനെയെങ്കിലും കളിപ്പിക്കാനാകുമെന്നാണ്. ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാക്കിനെ ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചത്.

‘നിലവില്‍, ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നത് അവിശ്വസനീയമാംവിധം വെല്ലുവിളി നിറഞ്ഞതാണ്. കഴിവുള്ള നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഉണ്ട്, അവര്‍ക്ക് മൂന്ന് ടീമുകളെ ലോകകപ്പിലേക്ക് അയയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നു’ ഐസിസിയേയും ബിസിസിഐയേയും ഐപിഎല്ലിനേയും ടാഗ് ചെയ്ത് ബ്ലാക്ക് കുറിച്ചു.

ബ്ലാക്കിന്റെ നിഗമനത്തെ പിന്തുണയ്ക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പ് വെല്ലുവിളി നിറഞ്ഞതാണെന്നും സെലക്ടര്‍മാര്‍ തീകൊണ്ടുളള കളിയാണ് നടത്തുന്നതെന്നുമാണ് ആരാധകരുടേയും പക്ഷം.

 

You Might Also Like