കൊല്‍ക്കത്തയ്‌ക്കെതിരെ വിജയം, രാജസ്ഥാന്‍ തൂക്കിയത് അപൂര്‍വ്വ റെക്കോര്‍ഡ്

ഐപിഎല്‍ ചരിത്രത്തിലേക്ക് കയറിയ വിജയമായി മാറിയിരിക്കുകയാണ് കൊല്‍ക്കത്തയ്‌ക്കെതിരെയുളള രാജസ്ഥാന്‍ റോയല്‍സിന്റെ തന്നെ വിജയം. ഐപിഎല്ലിലെ ഏറ്റവും വലിയ ചേസിംഗ് വിജയമായി മാറിയിരിക്കുകയാണ് കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന്‍ സ്വന്തമാക്കിയ വിജയം.

മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ റോയല്‍സ് അവസാന പന്തിലാണ് മറികടന്നത്. ഇതോടെ തങ്ങളുടെ തന്നെ ഏറ്റവും വലിയ ചേസിംഗ് വിജയമെന്ന റെക്കോര്‍ഡിനൊപ്പമെത്താനായിരിക്കുകയാണ് രാജസ്ഥാന്.

2020ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ (ഇന്നത്തെ പഞ്ചാബ് കിംഗ്‌സ്) ഇതേ ടാര്‍ജറ്റ് രാജസ്ഥാന്‍ റോയല്‍സ് മറികടന്നിരുന്നു. അന്ന് ആറ് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 224ലെത്തിയത്. 2021ല്‍ ചെന്നൈ ഉയര്‍ത്തിയ 219 റണ്‍സ് വിജയം മുംബൈ മറികടന്നതാണ് ഈ ചെയ്‌സിംഗ് റെക്കോര്‍ഡില്‍ റണ്ടാം സ്ഥാനത്തുളളത്. 2008ല്‍ ഡല്‍ഹിയുടെ 218 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ തന്നെ മറിടന്നിട്ടുണ്ട്.

മത്സരത്തില്‍ രണ്ട് വിക്കറ്റന്റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ബട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പി. മത്സരം അവസാനിക്കുമ്പോള്‍ 60 പന്തില്‍ 107 റണ്‍സ് എടുത്ത് ബട്‌ലര്‍ പുറത്താകാതെ നിന്നു.

You Might Also Like