എന്തിനാണ് ഇംഗ്ലീഷ് നായകന്‍ എപ്പോഴും രണ്ട് തൊപ്പി വെക്കുന്നത്, കാരണമിതാണ്

Image 3
CricketCricket News

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കിടെ ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗനെ ടെലിവിഷന്‍ ഒപ്പിയെടുക്കുന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് കൗതുകമുളള കാഴ്ച്ചയാണ്. തലയില്‍ എപ്പോഴും രണ്ട് തൊപ്പി അണിഞ്ഞാകും മോര്‍ഗാനെ കാണാനാകുന്നത് എന്നതാണ് ആ കാഴ്ച്ചയെ കൗതുകമുളളതാക്കുന്നത്.

പതിവിന് വിപരീതമായി എന്തിനായിരിക്കും മോര്‍ഗന്‍ രണ്ട് തൊപ്പി അണിയുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ. അതിന് കാരണം കോവിഡ് പ്രോട്ടോകോളാണ്.

പന്തെറിയുന്ന ബൗളറുടെ കൂടി തൊപ്പി തലയില്‍ അണിയുന്നത് കൊണ്ടാണ് മോര്‍ഗന്‍ രണ്ട് തൊപ്പിയില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ ബൗളറുടെ തൊപ്പിയും ടവ്വലും ഗ്ലാസുമെല്ലാം അമ്പയറിനെ ഏല്‍പിക്കാമായിരുന്നു. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐസിസി കൊണ്ടു വന്ന മാനദണ്ഡങ്ങള്‍ പ്രകാരം കളികാര്‍ തൊപ്പി അടക്കമുള്ള അവരുടെ സാധനങ്ങള്‍ സ്വയം സൂക്ഷിക്കേണ്ടതുണ്ട്.

ഇതോടെയാണ് മോര്‍ഗണ്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തതും രണ്ട് തൊപ്പിയുമായി ഫീല്‍ഡ് ചെയ്യുന്നതും. കളിക്കാര്‍ തമ്മില്‍ ഓരോ ബബിളിനുളളിലായതിനായാലാണ സഹതാരങ്ങളുടെ വസ്തുക്കള്‍ കളിക്കിടെ തൊടാന്‍ കളിക്കാര്‍ക്ക് അനുവാദം ലഭിക്കുന്നത്്.