ഒന്നും മറന്നിട്ടില്ല ഞാന്‍, കരിയര്‍ എന്‍ഡ് ആവശ്യപ്പെട്ടവര്‍ക്കിതാ ഹാര്‍ദ്ദിക്കിന്റെ ചുട്ടമറുപടി

മൂന്ന് വര്‍ഷം മുമ്പ് മറ്റൊരു ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ പരിക്കേറ്റ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ കരിയര്‍ അവസാനിച്ചെന്നാണ് ക്രിക്കറ്റ് ലോകം വിധിഎഴുതിയത്. സ്‌ട്രെച്ചറിലാണ് അന്ന് ഹാര്‍ദ്ദിക്കിനെ കളിക്കളത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ട് പോയത്. പിന്നീട് തിരിച്ചടികളുടെ മലപ്പടക്കമായിരുന്നു ഹാര്‍ദ്ദിന്‍്‌റെ കരിയറിലുണ്ടായത്.

ഹാര്‍ദ്ദിക്കിന്റെ കരിയര്‍ ഏതാണ്ട് അവസാനിച്ചു എന്ന് വിധി എഴുതിയവരായിരുന്നു അധികവും. ഹാര്‍ദ്ദിക്കിനെ ഇനി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് വരെ സെലക്ടര്‍മാര്‍ തീരുമാനിച്ചു. ഹാര്‍ദ്ദിക്കിന് പകരം വെങ്കിടേഷ് അയ്യരെ പോലുളളവരെ പട്ടംവളയും നല്‍കിയ ടീം ഇന്തയിലേക്ക് ആനയിച്ചു.

എന്നാല്‍ ഇതെല്ലാം നിശബ്ധം സഹിച്ച് തിരിച്ചുവരവിനുളള ആയുധങ്ങളുടെ മൂര്‍ച്ച കൂട്ടുകയായിരുന്നു ഹാര്‍ദ്ദിക്ക്. മാസങ്ങള്‍ നീണ്ട വിശ്രമത്തിന് ശേഷം രണ്ടു വര്‍ഷത്തോളം ക്രിക്കറ്റില്‍നിന്നു ബ്രേക്ക് എടുത്തു. കരിയര്‍ അവസാനിച്ചു എന്നു വിധിയെഴുതിയവര്‍ക്കു മുന്നില്‍ ഐപിഎലിലെ അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്ത് ടൈറ്റന്‍സിനു കിരീടം നേടിക്കൊടുത്ത ‘ക്യാപ്റ്റന്‍ പാണ്ഡ്യ’ ആയാണ് ഹാര്‍ദിക് അവിശ്വസനീയമായി മടങ്ങിയെത്തിയത്.

ബാറ്റിങ്ങിലും ബോളിങ്ങിലും ഗ്രൗണ്ടിലെ പെരുമാറ്റത്തിലും ഉള്‍പ്പെടെ കൃത്യമായ അപ്‌ഡേഷന്‍ നടത്തിയ ശേഷമാണ് ഹാര്‍ദിക് തന്റെ ‘രണ്ടാം ഇന്നിങ്‌സ്’ ആരംഭിച്ചത്. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ അവസാന ഓവറില്‍ ഹാര്‍ദിക് കാണിച്ച ആത്മവിശ്വാസവും പക്വതയും അതിനു തെളിവാണ്. തന്റെ തിരിച്ചു വരവിന്റെ കഥ 2 ചിത്രങ്ങളിലൂടെ ഹാര്‍ദിക് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ‘തിരിച്ചടികളെക്കാള്‍ മഹത്തരമാണ് തിരിച്ചുവരവ്’ എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്.

You Might Also Like