ഹാര്‍ദ്ദിക്കിന് മുട്ടന്‍ പണികൊടുത്തത് രോഹിത്ത് തന്നെ, അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡെത്ത് ഓവറില്‍ പന്തെറിഞ്ഞ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് അതൊരു കൈപ്പേറിയ അനുഭവം ആയി മാറി. അവസാന നാല് പന്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോണി ഹാര്‍ദ്ദിക്കിനെ മൂന്ന് സിക്‌സ് പായിക്കുകയായിരുന്നു. ഇതോടെ ചെന്നൈ സ്‌കോര്‍ പരിധികളില്ലാതെ ഉയരുകയും ബദ്ധവൈരികളുടെ പോരില്‍ മുംബൈ പരാജയപ്പെടുകയും ചെയ്തിരുന്നല്ലോ.

ഇതോടെ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പന്തെറിയുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഐപിഎല്‍ തുക്കത്തില്‍ ആദ്യ ഓവറുകളിലും പന്തെറിഞ്ഞ് ഹാര്‍ദ്ദിക്ക് അടിവാങ്ങിക്കൂട്ടിയിരുന്നു. ഹാര്‍ദ്ദിക്ക് പന്തെറിയാനെത്തിയാല്‍ എതിര്‍ ടീമിന്റെ സ്‌കോര്‍ ബോര്‍ഡ് പരിധികളില്ലാതെ ഉയരും എന്ന സ്ഥിതിയാണ് ഉളളത്.

ഇതോടെ ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വരെ വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനിടെ ഇക്കാര്യത്തെ കുറിച്ച് ചില നിര്‍ണ്ണായക വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ്.

കഴിഞ്ഞ ആഴ്ച്ച മുംബൈയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ സെലക്ടര്‍മാരും ഒത്തുച്ചേര്‍ന്നത്രെ. ഈ മീറ്റിംഗില്‍ ഹാര്‍ദ്ദിക്്ക പാണ്ഡ്യയോട് എല്ലാ മത്സരത്തിലും പന്തെറിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ടി20 ലോകകപ്പിന് മുമ്പ് ഹാര്‍ദ്ദിക്ക് ഫോമിലേക്ക് തിരിച്ചെത്താനാണ് ഇത്തരമൊരു നിര്‍ദേശം ടീം മാനേജുമെന്റ് നല്‍കിയിരിക്കുന്നതെന്ന് എക്‌സ്പ്രസ് സ്‌പോട്‌സ് റിപ്പോര്‍ട്ടര്‍ ദേവേന്ദ്ര പാണ്ഡ്യ കുറിയ്ക്കുന്നു.

ഇതാണ് ഹാര്‍ദ്ദിക്ക് എല്ലാ മത്സരങ്ങളിലും പന്തെറിഞ്ഞ് അടിവാങ്ങാനുളള കാരണം. ഹാര്‍ദ്ദിക്ക് ലോകകപ്പിന് മുമ്പ് ഫോമിലെത്തിയില്ലങ്കില്‍ ശിവം ദുബെയേയും റിങ്കുസിംഗിനേയോ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനാണ് സെലക്ടര്‍മാരുടെ ആലോചന.

You Might Also Like