പോണ്ടിങ്ങിന്റെ പച്ചത്തെറി തലകുനിച്ച് നിന്ന് കേട്ടകാലം ഓര്‍മ്മയില്ലേ, കോഹ്ലിയും ഹാര്‍ദ്ദിക്കും പകരം ചോദിക്കുകയാണ്

ദിപു രാമകൃഷ്ണന്‍

90 കളിലെ ഒരു ടെസ്റ്റ് മാച്ച് .. ശ്രീനാഥിന്റെ ഒരു ബൗണ്‍സര്‍ പോണ്ടിങ് ന്റെ ഹെല്‍മെറ്റില്‍ പതിക്കുന്നു . പരിക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാന്‍ അടുത്തേക്ക് ചെന്ന ശ്രീനാഥിനെ നല്ല പച്ച തെറി പറഞ്ഞു പോണ്ടിങ് ഓടിക്കുന്നു .. തിരിച്ചൊന്നും പറയാതെ ശ്രീനാഥ് ബൗളിംഗ് എന്‍ഡിലേക്ക് തിരികെ പോകുന്നു .. അക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു അത് ഓസ്ട്രേലിയയുടയും സൗത്ത് ആഫ്രിക്കയുടെയും കളിക്കാരുടെ കൈയില്‍ നിന്നും വയറു നിറച്ചു വാങ്ങി കൊണ്ട് പോകുന്ന ഇന്ത്യക്കാര്‍ …

ആ വീഡിയോ കാണുമ്പോള്‍ സത്യത്തില്‍ ശ്രീനാഥിനോട് പാവം തോന്നും പോണ്ടിങ്ങിനോട് നല്ല ദേഷ്യവും .. ഇപ്പോഴത്തെ പോണ്ടിങ് ആരാധകര്‍ ഓര്‍ക്കുന്നു പോലും ഉണ്ടാവില്ല .. ഇനി തിരിച്ചു ഒന്ന് ആലോചിക്കുക ബൗണ്‍സര്‍ തലയില്‍ കൊണ്ട ഗാംഗുലി ആണ് മഗ്രാത്തിനെ ചീത്ത വിളിച്ചതെങ്കിലോ മഗ്രാത് നല്ലതു തിരിച്ചു പറയും എന്ന് മാത്രം അല്ല ഒരു കാരണവും കൂടാതെ മഗ്രാത്തിനെ ചീത്ത വിളിച്ച ഗാംഗുലിക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ തന്നെ വാളെടുക്കും ..

എന്തുകൊണ്ടാണിത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? നൂറ്റാണ്ടുകള്‍ കൊളോണിയല്‍ അടിമകള്‍ ആയിരുന്നതിന്റെ ഒരു ഹാങ്ങ് ഓവര്‍ നമുക്കുണ്ട് .. അങ്ങനെ പഞ്ച പുച്ഛം അടക്കി അടങ്ങി ഒതുങ്ങി ഇരിക്കേണ്ടവര്‍ ആണ് നമ്മള്‍ ഇന്ത്യക്കാര്‍ എന്ന തോന്നല്‍ ആഴത്തില്‍ പതിഞ്ഞു പോയി .. അതുകൊണ്ടു ഒരല്പം അഗ്രെഷന്‍ കാണിക്കുന്ന ഒരു ഇന്ത്യന്‍ കളിക്കാരനെയും നമുക്ക് അഹങ്കാരി പട്ടം കൊടുക്കാതെ വിടാന്‍ പറ്റില്ല .. സായിപ്പിന് മുന്‍പില്‍ അഹങ്കാരം കാണിക്കുകയോ അതും അവരുടെ അടിമകളായ നമ്മള്‍ അരുത് ഒരിക്കലും അരുത് ..നമ്മള്‍ ഇങ്ങനെ വിനയ വിധേയരായി ഇരിക്കണം ..

പണ്ട് വാങ്കഡേയില്‍ വന്നു ഷര്‍ട്ട് ഊരി ആഘോഷിച്ച ഫ്‌ലിന്റോഫിന് ലോര്‍ഡ്‌സിന്റെ പവലിയനില്‍ ഷര്‍ട്ട് ഊരി വീശി ഗാംഗുലി മറുപടി കൊടുത്തപ്പപ്പോള്‍ പഴി കേട്ടത് ഗാംഗുലിക്കാണ് .. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ അതും ലോര്‍ഡ്സില്‍ ഷര്‍ട്ട് ഊരി വീശുകയോ അരുത് … നിങ്ങള്‍ക്ക് ലോര്‍ഡ്സ് വലിയ സംഭവം ആയിരിക്കാം പക്ഷേ ഞങ്ങള്‍ക്ക് ഒരു തേങ്ങയും അല്ല എന്ന ആറ്റിട്യൂഡ് ആയിരുന്നു ഗാംഗുലിക്ക് ..ഗാംഗുലിയെ പഴി പറയാന്‍ അന്ന് മുന്നില്‍ നിന്നിരുന്നത് ഇതേ കൊളോണിയല്‍ വിധേയത്വത്തിന്റെ ശേഷിപ്പുകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന നമ്മള്‍ ഇന്ത്യക്കാര്‍ ആണെന്നതാണ് മറ്റൊരു തമാശ ..

ഇനി ഫാസ്റ്റ് ഫോര്‍വേഡ് അടിച്ചു ഇന്നത്തെ കാലത്തേക്ക് വന്നാല്‍ കളിക്കളത്തില്‍ അഗ്രെഷന്റെ പേരില്‍ പഴി കേള്‍ക്കുന്നവര്‍ ആണ് കോഹ്ലിയും ദാ ഇപ്പോള്‍ പാണ്ട്യയും .. മിണ്ടാതെ വന്നു കളിച്ചിട്ട് പോകുന്ന റോബോട്ടുകളെ ആണെന്ന് തോന്നുന്നു നമുക്ക് വേണ്ടത് .. പറഞ്ഞിട്ട് കാര്യം ഇല്ല നേരത്തെ പറഞ്ഞ നൂറ്റാണ്ടുകള്‍ സായിപ്പിന്റെ അടിമയായി കഴിഞ്ഞതിന്റെ ഹാങ്ങ് ഓവര്‍ മാറിയിട്ടില്ല പലര്‍ക്കും .. പക്ഷെ ഇപ്പോഴത്തെ പിള്ളേര്‍ക്ക് അതൊന്നും നോട്ടം ഇല്ല .. ഇനി ഒരു ശ്രീനാഥിന്റെ നേരെയും ഒരു പോണ്ടിങ് ന്റെ നാവും ഉയരില്ല .. അതിനെ ഇനി എന്ത് ഷോ എന്ന് വിളിച്ചാലും .. ഇനി കോഹ്ലി ഒന്ന് മുഷ്ടി ചുരുട്ടിയാലോ പാണ്ട്യ ഒന്ന് ആഘോഷിച്ചാലോ പുരികം ചുളിക്കുന്ന കാര്‍ന്നോമ്മാരോട് ഒന്നേ പറയാനുള്ളു .. അത്രയ്ക്ക് സഹിക്കണില്ല എങ്കില്‍ ചാനല്‍ മാറ്റിക്കോളുക

കടപ്പാട്: സ്‌പോടസ് പാരഡൈസോ ക്ലബ്

You Might Also Like