കൈകൂപ്പി മാപ്പ് പറയേണ്ട സമയം, ഹാര്‍ദ്ദിക്കിനെ ചീത്തവിളിച്ചവരേ

അമല്‍ പങ്കു ദിലീപ്

‘ഹര്‍ദിക് പാണ്ട്യ അഹങ്കാരിയാണ്…! സിക്‌സ് അടിച്ചാല്‍ 100 മീറ്റര്‍ കൂടുതല്‍ അടിക്കുന്നു. അടിക്കുന്നത് ഒക്കെ സിക്‌സ് പോകുന്നു. ബൗള്‍ എറിഞ്ഞാല്‍ വിക്കറ്റ് കിട്ടുന്നു. ടഫ് ക്യാച്ച് എടുത്തിട്ട് എക്‌സ്ട്രാ ഒരു ഉരുളല്‍ കൂടി ഉരുളുന്നു. മാത്രമല്ല ക്യാച്ച് എടുത്തിട്ട് ചിരിക്കുന്നില്ല…’

ഇങ്ങനെ പോവുന്നു അയാളെ പറ്റിയുള്ള വിമര്‍ശനശരങ്ങള്‍…

ഐപിഎല്ലില്‍ ഞാന്‍ ഒരിക്കലും അയാളുടെ ടീമിന്റെ ഫാന്‍ അല്ല. അയാളുടെ പിഞ്ച് ഹിറ്റിങ് കാണുമ്പോള്‍ അത്ഭുതവും ദേഷ്യവും തോന്നാറുണ്ടായിരുന്നു. എന്ത് ഈസി ആയാണ് അയാള്‍ ബൗണ്ടറി ക്ലിയര്‍ ചെയ്യുന്നത്. എന്നിട്ട് എപ്പോഴും ഒരു ഡെഡ് ലുക്കും.

ഇന്ത്യന്‍ ടീമില്‍ വരുമ്പോള്‍ ഇതേപോലെ കളിച്ചാല്‍ മതി എന്ന് പുച്ഛത്തോടെ ഞാന്‍ അപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷെ ഇപ്പൊ അയാളുടെ കളിമികവ് കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ഭയങ്കരമായ സന്തോഷം തോന്നുന്നു.

നിങ്ങള്‍ അയാള്‍ക്ക് ബാറ്റ് കൊടുക്കു..അയാള്‍ റണ്‍ എടുത്ത് തരും. പന്ത് കൊടുത്താല്‍ വിക്കറ്റ് എടുത്ത് തരും. എങ്ങനെ വരുന്ന ക്യാച്ച് ആയാലും അയാള്‍ പറന്നു വന്ന് കൈപ്പിടിയില്‍ ഒതുക്കും. എന്നിട്ട് ഇതൊക്കെ എന്ത് എന്ന കണക്കില്‍ ഉള്ള നടത്തവും.

ഹര്‍ദിക് പാണ്ട്യ എന്നാ കളിക്കാരന്റെ ഏറ്റവും വലിയ കൈമുതല്‍ അയാളുടെ ആത്മവിശ്വാസം ആണ്. എന്തും തന്നെ കൊണ്ട് നേടാന്‍ കഴിയും എന്നുള്ള അയാളുടെ പോസിറ്റീവ് ബോഡി ലാംഗ്വേജിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല. ഇതുപോലുള്ള ഫിയര്‍ലെസ്സ് ക്രിക്കറ്റ് കളിക്കുന്ന ചുരുക്കം ചില കളിക്കാരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു…!

എന്തായാലും ഒരു കാര്യം ഉറപ്പാണ് ഞാന്‍ ഇപ്പോള്‍ കടുത്ത ഒരു ഹര്‍ദിക് പാണ്ട്യ ആരാധകനാണ്. എന്നെ പോലുള്ള അയാളെ കഴിവുകളെ സംശയിച്ച ഒട്ടനവധി ആളുകളെ ഇപ്പോള്‍ തന്നെ അയാള്‍ ആരാധകരാക്കി മാറ്റിക്കഴിഞ്ഞിരിക്കാം.

ഹര്‍ദിക് പാണ്ട്യ തിളങ്ങട്ടെ. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു ഐക്കണ്‍ ആയി അയാള്‍ ഉയര്‍ന്നു വരുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like