ഇംഗ്ലണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങി, നാണംകെട്ട് വിഹാരി

ഐപിഎല്ലില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് കൗണ്ടി കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പറന്ന ഇന്ത്യന്‍ താരം ഹനുമ വിഹാരിയ്ക്ക് ആദ്യ മത്സരം കൈപ്പേറിയ അനുഭവമായി മാറി. ഇംഗ്ലീഷ് ടീമായ വാര്‍വിക്ക്‌ഷെയറിനായി അരങ്ങേറ്റം കുറിച്ചെങ്കിലും ക്രീസില്‍ കാര്യമായിട്ടൊന്നും ചെയ്യാന്‍ ഇന്ത്യന്‍ താരത്തിനായില്ല.

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ ദിവസം നോട്ടിംഗ്ഹാം ഷെയറിനെതിരെ നടന്ന മത്സരത്തില്‍ കളിച്ച വിഹാരി 23 പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇംഗ്ലീഷ് പേസര്‍ സ്റ്റുവാര്‍ട്ട് ബ്രോഡിന്റെ പന്തില്‍ മുന്‍ ഇംഗ്ലണ്ട് താരം ഹസീബ് ഹമീദിന് ക്യാച്ച് നല്‍കിയാണ് വിഹാരി പുറത്തായത്.

കൗണ്ടി ചാമ്പ്യന്‍ഷിപ്പി വാര്‍വിക്ക്‌ഷെയറിനായി കുറഞ്ഞ മൂന്ന് മത്സരങ്ങളെങ്കിലും താരം പ്യാഡണിഞ്ഞേയ്ക്കും. ഇതോടെ ആദ്യ മത്സരത്തില്‍പറ്റിയ പിഴവ് തുടര്‍ന്നുളള മത്സരങ്ങളില്‍ വിഹാരി തിരുത്തിയേക്കും.

നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമാണ് വിഹാരി. ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടില്‍ നടക്കുന്നതിനാല്‍ മത്സര പരിചയം കൂടി ലക്ഷ്യമിട്ടാണ് വിഹാരിയ കൗണ്ടില്‍ ബാറ്റേന്തുന്നത്.

ബിസിസിഐ മുന്‍ കൈയ്യെടുത്താണ് വിഹാരിയ്ക്ക് കൗണ്ടി കളിക്കാന്‍ അവസരം ഒരുക്കുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഐപിഎല്ലില്‍ താരത്തിന് അവസരം ലഭിക്കാത്തത് എങ്ങനെ പോസിറ്റീവായി ഉപയോഗിക്കാം എന്ന ചിന്തയില്‍ നിന്നാണ് ബിസിസിഐയുടെ നീക്കം.

നേരത്തെ വിഹാരിയ്ക്ക് ഐപിഎല്‍ ടീമില്‍ ഇടമില്ലാത്തതില്‍ മറ്റൊരു ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര സങ്കടം പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് താരം ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നത്.

You Might Also Like