ഗുരാ.. ലോകകപ്പ് നേടിക്കൊടുത്ത ഹീറോ, അവരെന്തിന് അവനെ മറവിക്കുള്ളില്‍ ഒളിപ്പിച്ചു

ഷമീല്‍ സലാഹ്

1996 ലെ വേള്‍ഡ്കപ്പ് വിജയത്തില്‍.., സധാ സമയവും ക്രീസില്‍ ച്യുയിംഗവും ചമച്ച് സീരിയസ് ഭാവ ചലനങ്ങളുമായി… ഉയരം കൊണ്ടും പവറിലും സംയോജിച്ചിരുന്ന ശ്രീലങ്ക മറന്നു പോയ, മെര്‍ക്കുറിയല്‍ ബാറ്റിങ്ങ് നിരയില്‍ നങ്കൂരമിട്ടിരുന്ന ”ഗുരാ” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന.,

The gentleman … അസാങ്ക ഗുരുസിന്‍ഹ

a classy & attacking approach left-handed batsman…

വേള്‍ഡ് കപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ലങ്കയെ വിശ്വ കിരീടത്തിലേക്ക് നയിച്ച, ഡിസില്‍വക്കൊപ്പം പിന്തുണയേകിയ അദ്ദേഹം നേടിയെടുത്ത 65 റണ്‍സ് അതിനേറെ വിലമതിപ്പുണ്ടായിരുന്നു….

6 മത്സരങ്ങളില്‍ 3 അര്‍ദ്ധ സെഞ്ച്വറികളുമായി 51.16 ശരാശരിയില്‍ 75.24 സ്‌ട്രൈക്ക് റേറ്റോടെ 307 റണ്‍സോടെ ലങ്കക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സുമായി ഡിസില്‍വക്ക് പിറകില്‍ രണ്ടാമതായിരുന്നു ആ വേള്‍ഡ് കപ്പില്‍. മൊത്തം 11 സിക്‌സറുകളുമായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച് കൂട്ടിയതും ഗുരുസിന്‍ഹയായിരുന്നു…. രണ്ടാമതുള്ള ജയസൂര്യക്ക് 8 സിക്‌സറുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.എന്നിരുന്നാലും ഗുരുസിന്‍ഹയെയും, അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ചും ആരും ഓര്‍ത്തില്ല, അല്ലങ്കില്‍ പരാമര്‍ശിച്ചില്ല

80കളുടെ പകുതിയില്‍ നിന്നും ഒരു വിക്കറ്റ് കീപ്പര്‍ attacking ബാറ്റ്‌സ്മാനായി തുടക്കം കുറിച്ച കരിയറില്‍ ബാറ്റിങ്ങ് പൊസിഷനില്‍ മൂന്നാം നമ്പറിലേക്കുള്ള ചുവട് മാറ്റം ഡിഫന്‍സിനെ ഇഴുകിച്ചേര്‍ത്ത് പക്വതയാര്‍ജ്ജിച്ച് മിടുക്കനായി. Raw powerല്‍ ഏതൊരു ബൗളറെയും മറികടക്കാന്‍ സാധിക്കുമെന്നതിനാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.അത്തരമൊരു സമീപനം ഇടക്കെല്ലാം പുറത്തെടുക്കുകയും ചെയ്തു.

ഇടത്തരവും, വലുതുമായ സ്‌കോറുകളുമായി വേള്‍ഡ് കപ്പ് വിജയത്തിന് തൊട്ടുപിന്നാലെ കളി മതിയാക്കുന്നത് വരെയും ബാറ്റിങ്ങ് സ്ഥിരതയും പുലര്‍ത്തി. മാത്രവുമല്ല, കാഴ്ചശക്തിയില്‍ തകരാറുണ്ടായതിനാല്‍ കരിയറില്‍ ഭൂരിഭാഗവും കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിച്ച് കളിക്കാന്‍ നിര്‍ബന്ധിതനായ ഒരു താരം കൂടിയാണ് അസാംഗ ഗുരുസിന്‍ഹ.

ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയോടും, ബോര്‍ഡിനോടുമുള്ള പിണക്കത്തോടെ 29-മത്തെ വയസ്സില്‍ തന്നെ ലങ്കക്ക് വേണ്ടിയുള്ള കളി മതിയാക്കി ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ ലീഗില്‍ ഏര്‍പ്പെട്ട ഇദ്ദേഹമിപ്പോള്‍ മെല്‍ബണ്‍ ആസ്ഥാനമായ ഓസ്‌ട്രേലിയക്ക് ചുറ്റുമുള്ള മാസികകളും, വെബ്‌സൈറ്റുകളും പ്രസിദ്ധീകരിക്കുന്ന ട്രേഡര്‍ ക്ലാസിഫൈഡ് എന്ന കമ്പനിയുടെ ഗ്രൂപ്പ് സെയില്‍സ് മാനേജറാണ്.

എങ്കിലും ഒരു അഭിമുഖത്തിനിടെ ലോകകപ്പ് വിന്നിങ്ങ് ടീമില്‍ ഏറ്റവും ശക്തനായ എഡിറ്റര്‍ ആരാണെന്ന് അര്‍ജുന രണതുംഗയോട് ചോദിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ അര്‍ജുന പറഞ്ഞ മറുപടി അത് അസാങ്കയാണെന്നും, ജയസൂര്യയല്ലെന്നുമായിരുന്നു…

The unsung HERO….. Asanka Gurusingha

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like