അയ്യേ ഗുജറാത്ത്!!, എറിഞ്ഞിട്ട് ഡല്‍ഹി, നാണംകെട്ട് ഗില്ലും കൂട്ടരും

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപ്റ്റന്‍സിന് വെറും 90 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 17.3 ഓവറില്‍ 89 റണ്‍സിന് പുറത്താകുകയാകുകയായിരുന്നു. ഡല്‍ഹി ബൗളര്‍മാരും വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതോടെ ഗുജറാത്ത് തകര്‍ന്നടിയുകയായിരുന്നു. ഈ ഐപിഎല്ലിലെ ഏറ്റവും ചെറിയ സ്‌കോറായി ഇത് മാറി.

ഡല്‍ഹിയ്ക്കായി മുകേഷ് കുമാര്‍ 2.3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഇഷാന്ത് ശര്‍മ്മ രണ്ടോവറില്‍ എട്ട് റണ്‍സ് വഴങ്ങിയും ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ഒരോവിറില്‍ 11 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റെടുത്തു. ഖലീല്‍ അഹമ്മദും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കുല്‍ദീപ് യാദവ് നാല് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

ഗുജറാത്തിനായി എട്ടാമതായി ഇറങ്ങിയ റാഷിദ് ഖാന്റെ പോരാട്ടമാണ് അവരെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. റാഷിദ് ഖാന്‍ 24 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്തു. സായ് സുദര്‍ശന്‍ 12ഉം രാഹുല്‍ തെവാത്തിയ 10 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല.

വൃദ്ധിമാന്‍ സാഹ (2), ശുഭ്മാന്‍ ഗില്‍ (8), അഭിനവ് മനോഹര്‍ (8), ഡേവിഡ് മില്ലര്‍ (2), എം ഷാറൂഖ് ഖാന്‍ (0), മൊഹിത്ത് ശര്‍മ്മ (2), നൂര്‍ അഹമ്മദ് (1), സ്‌പെന്‍സര്‍ ജോണ്‍സണ്‍ (1*) എന്നിങ്ങനെയാണ് മറ്റ് ഗുജറാത്ത് ബാറ്റര്‍മാരുടെ പ്രകടനം.

You Might Also Like