ഒരു സിക്‌സ് നേടിയിട്ട് വര്‍ഷങ്ങളായി, ഐപിഎല്ലിലൂടെ മാക്‌സ്‌വെല്‍ നേടിയത് 64 കോടി!

ഐപിഎല്ലില്‍ അതികമൊന്നും തിളങ്ങാത്ത താരമാണ് ഗ്രെന്‍ മാക്‌സ്‌വെല്‍. ഐപിഎല്‍ 13ാം സീസണില്‍ ഒറ്റ സിക്‌സര്‍ പോലും അടിക്കാത്ത മാക്‌സ്വെലിന് വേണ്ടി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് മുടക്കിയത് 14.25 കോടി രൂപയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് തലപുകയ്ക്കുമ്പോള്‍ മാക്‌സ്‌വെല്ലിന്റെ പ്രഹര ശേഷിയെ എതിരാളികള്‍ ഇപ്പോഴും ഭയപ്പെടുന്നു എന്നത്.

2012ല്‍ പകരക്കാരനായി തുടങ്ങിയതാണ് മാക്‌സ്വെലിന്റെ ഐപിഎല്‍ കരിയര്‍. 2014ലെ ഒരു തകര്‍പ്പന്‍ സീസണ്‍ മാറ്റി നിര്‍ത്തിയാല്‍ കാര്യമായി മറ്റൊരു മികച്ച പ്രകടനം ഓസീസ് താരത്തില്‍ നിന്നും ഉണ്ടായിട്ടില്ല. എന്നിട്ടിം ഐപിഎല്ലില്‍ നി്ന്ന് 63.42 കോടിയാണ് ഇതുവരെ ‘മാക്‌സി’യുടെ പോക്കറ്റിലെത്തിയത്. 2019ലെ സീസണില്‍ കളിച്ചിരുന്നെങ്കില്‍ ഇനിയും കൂടിയേനെ.

ഐപിഎല്‍ കരിയറില്‍ 82 മത്സരങ്ങളില്‍നിന്ന് 1505 റണ്‍സാണ് മാക്‌സ്വെല്‍ നേടിയത്. ശരാശരി 22.13. സ്‌ട്രൈക് റേറ്റ് 154.67. 19 വിക്കറ്റാണ് ആകെ നേട്ടം. 2014 സീസണില്‍ 16 മത്സരങ്ങളില്‍നിന്ന് പഞ്ചാബ് കിങ്‌സിനായി 552 റണ്‍സ് നേടി. 187.75 ആയിരുന്നു സ്‌ട്രൈക് റേറ്റ്. ഈ സീസണ്‍ കൂടാതെ മാക്‌സ്വെല്‍ 300 റണ്‍സ് പിന്നിട്ടത് 2017ല്‍ മാത്രമാണ്.

നേടിയ റണ്‍സും വാങ്ങിയ ശമ്പളവുമായി താരതമ്യം ചെയ്താല്‍ ഐപിഎലില്‍ മാക്‌സ്വെല്‍ സ്‌കോര്‍ ചെയ്ത ഒരു റണ്‍സിന്റെ വില 4, 21,445 രൂപയും ചില്ലറയും വരും!. നേടിയ ഒരു വിക്കറ്റിന് 3.33 കോടി രൂപയും!

മാക്‌സ്‌വെല്ലിന് ശമ്പളമായി നല്‍കിയ തുക ഇങ്ങനെ:

2012 ഡല്‍ഹി ക്യാപിറ്റല്‍സ് – 10.05 ലക്ഷം

2013 മുംബൈ ഇന്ത്യന്‍സ് – 5.32 കോടി

2014 പഞ്ചാബ് കിങ്‌സ് – 6 കോടി

2015 പഞ്ചാബ് കിങ്‌സ് – 6 കോടി

2016 പഞ്ചാബ് കിങ്‌സ് – 6 കോടി

2017 പഞ്ചാബ് കിങ്‌സ് – 6 കോടി

2018 ഡല്‍ഹി ക്യാപിറ്റല്‍സ് – 9 കോടി

You Might Also Like