അവന്‍ സൂപ്പറല്ലേ, സഞ്ജുവിനാണ് ആ സെഞ്ച്വറിയുടെ ക്രെഡിറ്റ് , ബട്ട്‌ലര്‍ തുറന്ന പറയുന്നു

ഐപിഎല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ സെഞ്ച്വറിയുടെ മുഴുവന്‍ ക്രഡിറ്റും ക്യാപ്റ്റന്‍ സഞ്ജു സാംസണെന്ന് രാജസ്ഥാന്‍ റോയല്‍സ് ഓപണര്‍ ജോസ് ബട്ലര്‍. സഞ്ജുവിന് ഒപ്പം ബാറ്റു ചെയ്യുന്നത് രസകരമായ അനുഭവമാണ് എന്നും ബട്ലര്‍ പറഞ്ഞു.
‘അവന്‍ ഒരു രസകരമായ സ്വഭാവക്കാരനാണ്. വന്ന ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തി. അത്ഭുതകരമായിരുന്നു അത്. മറുഭാഗത്ത് അത് നമ്മുടെ സമ്മര്‍ദം കുറയ്ക്കും. അവന്‍ എല്ലായ്പ്പോഴും സ്‌കോര്‍ ചെയ്യാനാണ് നോക്കുന്നത്. ബാറ്റു ചെയ്യാന്‍ പ്രയാസപ്പെടുന്ന വേളയിലാണ് അവന്‍ കുറച്ച് മികച്ച ഷോട്ടുകള്‍ കളിക്കുന്നത്. അത് എന്റെ സമ്മര്‍ദ്ദമകറ്റി’ – ബട്ട്‌ലര്‍ പറഞ്ഞു.
അതെസമയം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിലെ തന്റെ സഹ ഓപ്പണറായ യുവതാരം യശ്വസി ജയ്‌സ്വാളിന് സര്‍പ്രൈസ് സമ്മാനം നല്‍കാനും ജോസ് ബട്‌ലര്‍ മറന്നില്ല . ജയ്‌സ്വാളിന് എല്ലാവിധ ആശംസകളും നേര്‍ന്ന് തന്റെ ബാറ്റാണ് ബട്‌ലര്‍ ് നല്‍കിയത്. ഇതില്‍ നിന്റെ പ്രതിഭ ആസ്വദിക്കൂവെന്നും ബട്‌ലര്‍ കുറച്ചിരുന്നു.
ഇരുവരുടെയും ചിത്രം രാജസ്ഥാന്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ ഓപ്പണര്‍ മനാന്‍ വോറ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന്‍ ബട്‌ലറുടെ പങ്കാളിയായി ജയ്‌സ്വാളിനെ നിയോഗിച്ചത്. അണ്ടര്‍ 19 ലോകകപ്പ് ഹീറോയായിരുന്ന ജയ്‌സ്വാള്‍ അവസാന സീസണോടെയാണ് ഐപിഎല്ലിലെത്തിയത്.
സണ്‍റൈസേഴ്സിനെതിരെ 64 പന്തില്‍ നിന്ന് 124 റണ്‍സാണ് ബട്ലര്‍ അടിച്ചു കൂട്ടിയിരുന്നത്. 220 റണ്‍സെടുത്ത റോയല്‍സിനെതിരെ 20 ഓവറില്‍165 റണ്‍സ് മാത്രമാണ് സണ്‍റൈസേഴ്സിന് എടുക്കാനായിരുന്നത്. വണ്‍ഡൗണായി വന്ന സഞ്ജു 33 പന്തില്‍ നിന്ന് 48 റണ്‍സടിച്ചിരുന്നു.