സഞജുവെല്ലാം എന്ത്, ആരില്ലെങ്കിലും പന്ത് ലോകകപ്പ് കളിയ്ക്കും, തുറന്ന് പറഞ്ഞ് ഗാംഗുലി

ഐപിഎല്ലിന് ശേഷം തൊട്ടുടനെ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് ഉണ്ടാകുമെന്ന് തനിക്കുറപ്പുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഡല്‍ഹി ക്യാപ്റ്റല്‍ ടീം ഡയറക്ടര്‍മാരില്‍ ഒരാളുമായ സൗരവ് ഗാംഗുലി. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരില്‍ ആരാണ് ലോകകപ്പ് ടീമിലെത്തുകയെന്ന് ചോദ്യത്തിനാണ് ഗാംഗുലിയുടെ തുറന്നടിച്ചുളള മറുപടി.

ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് റിഷഭ് പന്തിനെ പിന്തുണച്ച് റിക്കി പോണ്ടിംഗ് രംഗത്തുവന്നതിന് പിന്നാലെയാണ് ്അതേ ടീം ഡയറക്ടറായ ഗംഗഗുലിയുടെയും പ്രതികരണം വന്നിരിക്കുന്നത്.

ആകെ 15 താരങ്ങള്‍ക്ക് മാത്രമാണ് ടീമിലേക്ക് അവസരം ലഭിക്കുക. ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതില്‍ ഒരാള്‍ റിഷഭ് പന്ത് ആകും. തീര്‍ച്ചയായും അയാള്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുമെന്നും ബിസിസിഐ മുന്‍ പ്രസിഡന്റ് പറഞ്ഞു.

മധ്യനിരയില്‍ എവിടേയും ബാറ്റ് ചെയ്യാന്‍ പന്തിന് കഴിയും. എന്നാല്‍ എത്രാം നമ്പറില്‍ പന്ത് ഇറങ്ങണമെന്ന് പറയാന്‍ കഴിയില്ല. ട്വന്റി 20 ക്രിക്കറ്റില്‍ എപ്പോഴാണ് ഒരാള്‍ ബാറ്റ് ചെയ്യേണ്ടി വരികയെന്നത് അപ്പോഴത്തെ തീരുമാനമാണ്. മൂന്ന് മുതല്‍ ഏഴ് വരെയുള്ള ഏത് സ്ഥാനത്തും പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയും. ഒരു നിശ്ചിത സ്ഥാനം ട്വന്റി 20 ക്രിക്കറ്റില്‍ ഫലം കാണുകയില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

അതെസമയം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആണ് പെര്‍ഫോം ചെയ്യുന്നത്. ടീമിലെ എട്ടില്‍ ഏഴ് കളിയും ജയിപ്പിച്ച മൂന്നൂറിലധികം റണ്‍്‌സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

You Might Also Like