ഇന്ത്യ – പാക് കളികാണാനും ഗ്യാലറിയില്‍ ആളില്ല, നാണംകെട്ട് സംഘാടകര്‍

ഇന്ത്യ-പാക് മത്സരങ്ങളെ പൊതുവെ ‘യുദ്ധം’ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറ്. സൂചികുത്താന്‍ ഇടമില്ലത്ത തിങ്ങിനിറഞ്ഞ സ്റ്റേഡിയങ്ങളില്‍ മാത്രം നടന്നക്കാറുളള ഇന്ത്യ പാക്ക് മത്സരങ്ങള്‍ ശരിക്കും യുദ്ധപ്രതീതിയാണ് ഉണ്ടാക്കാറുളളത്.

എന്നാല്‍ കാന്‍ഡിയില്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു. തിങ്ങി നിറഞ്ഞ ഗ്യാലറികള്‍ക്ക് മുന്നില്‍ മാത്രം നടക്കാറുളള ഇന്ത്യ-പാക് മത്സരം ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നിലാണ് നടന്നത്. ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നെന്ന സംഘാടകരുടെ എല്ലാ അവകാശവാദങ്ങളും തള്ളികയുന്നതായിരുന്നു സ്റ്റേഡിയത്തില്‍ നിന്നുളള അനുഭവം.

35000 പേര്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന സ്റ്റേഡിയത്തിലെ പകുതിയോളം സീറ്റുകളും ഇന്നലെ കാലിയായിരുന്നു. മത്സരത്തിനുള്ള ടിക്കറ്റുകള്‍ പകുതിയോളം മാത്രമാണ് വിറ്റുതീര്‍ന്നതെന്ന് സ്റ്റേഡിയം അധികൃതര്‍ പിന്നീട് സമമതിച്ചു. കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പില്‍ നടന്ന ഇന്ത്യ പാക്ക് പോരാട്ടം കാണാന്‍ 90000ല്‍ അധികം കാണികളാണ് ഓസ്‌ട്രേലിയയിലെ എംസിജി സ്റ്റേഡിയത്തിലേക്ക് എത്തിയത്. അവിടെ നിന്നാണ് ഇന്ത്യയുടെ തൊട്ട് അയല്‍പക്കത്ത് നടന്ന മത്സരത്തിലേക്ക് ആരാധകര്‍ തിരിഞ്ഞുനോക്കാതിരുന്നത്.

നേരത്തെ പാകിസ്ഥാന്‍ – നേപ്പാള്‍ മത്സരത്തില്‍ ആളില്ലെന്ന് പരിഹസിച്ചവര്‍ക്ക് കൂടിയുളള തിരിച്ചടിയായി മാറി ഈ കാഴ്ച്ച. ഏകദിന ക്രിക്കറ്റ് കാണാന്‍ ആളുകള്‍ക്ക് താല്‍പര്യമില്ലെന്നതിന് തെളിവുകൂടിയായിട്ടാണ് വിദഗ്ദര്‍ ആളൊഴിഞ്ഞ ഈ മത്സരത്തെ വിലയിരുത്തുന്നത്.

അതെസമയം മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് പുറത്തായിരുന്നു. പിന്നാലെ സ്റ്റേഡിയത്തില്‍ കനത്ത മഴ പെയ്യുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിച്ച് ഇരുടീമുകളും ഓരോ പോയന്റ് വീതം പങ്കിട്ട് പിരിഞ്ഞു. മത്സരം സമനിലയിലായതോടെ പാകിസ്ഥാന്‍ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെത്തി.

 

You Might Also Like