ഫ്രാൻ‌സിനെതിരെ ക്രിസ്ത്യാനോയെ അധികം കാണാനായില്ല, സന്തോഷം പ്രകടിപ്പിച്ചു ഫ്രാൻസ് പരിശീലകൻ

പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോക്ക് ഇത്തവണയും ഫ്രാൻസിനെതിരെ ഗോൾ നേടാനാവാതെ പോയിരിക്കുകയാണ്. തന്റെ കരിയറിൽ അഞ്ചുതവണ റൊണാൾഡോ ഫ്രാൻ‌സിനെതിരെ കാലത്തിലിറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു മത്സരത്തിലും റൊണാൾഡോക്ക് ഗോൾ നേടാനായിട്ടില്ല. അടുത്തിടെ നടന്ന സൗഹൃദമത്സരത്തിലും ഗോൾരഹിത സമനില വഴങ്ങിയ പോർച്ചുഗൽ ഫ്രാൻസിനെതിരെയും അതു തുടർന്നിരിക്കുകയാണ്.

എന്നാൽ ഏതൊരു രാജ്യത്തിനും ഭീഷണിയായ റൊണാൾഡോയെ ഫ്രാൻ‌സിനെതിരെ അധികം കാണാനായില്ലെന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പരിശീലകനായ ദിദിയർ ദെഷാമ്പ്സ്. ഫ്രാൻസിനെതിരെ മൂന്നു ഷോട്ടുകൾ റൊണാൾഡോയുടെ ഭാഗത്തു നിന്നുമുണ്ടായെങ്കിലും ഗോളിലെത്താനുള്ള മൂർചെയില്ലാഞ്ഞതിനാൽ ഗോൾ നേടാൻ കഴിയാതെ പോവുകയായിരുന്നു.

“ഞങ്ങൾക്ക് എപ്പോഴും നന്നായി കളിക്കാൻ സാധിക്കും. ഒപ്പം എതിരാളികളുടെ മികവും മത്സരത്തിൽ കാണാനായി. ഞങ്ങളെപ്പോലെ അവരും മുൻകരുതലുകളെടുത്തിരുന്നു. ബഹുമാനത്തോടെ തന്നെ പറയട്ടെ ഞങ്ങൾക്കെതിരെ ക്രിസ്ത്യാനോയെ അധികം കാണാനായില്ല.”

ചിലസമയങ്ങളിൽ ഞങ്ങളുടെ നീക്കങ്ങൾ അത്ര മികച്ചതല്ലായിരുന്നു. ചിലസമയങ്ങളിൽ പാസ്സുകൾക്ക് വേഗവും കുറഞ്ഞിരുന്നു. പ്രതിരോധത്തിലും മധ്യനിരയിലും നന്നായി തന്നെ കളിക്കാനായി. അവസാനസമയത്തു നന്നായി കളിച്ചിരുന്നേൽ വിജയം നേടാൻ സാധിക്കുമായിരുന്നു. പോർച്ചുഗൽ മികച്ച ടീമാണെന്നുള്ളത് ഞങ്ങൾക്കറിയാമായിരുന്നു. അതു ഈ രാത്രി നമുക്ക് കാണാനും സാധിച്ചു. മത്സരത്തിൽ ഗോളുകൾ പിറന്നിരുന്നേൽ മത്സരം മികച്ചതായേനെ.” ദെഷാമ്പ്സ് പറഞ്ഞു

You Might Also Like