കാർഡുകൾ വാരിയെറിഞ്ഞ് റഫറി, ഇത് കേരള ബ്ലാസ്റ്റേഴ്‌സിന് ഗുണമാകും

മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിലുള്ള മത്സരം ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബൈ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയപ്പോൾ അതിൽ റഫറിയായ രാഹുൽ ഗുപ്‌ത പുറത്തെടുത്തത് ഏഴു ചുവപ്പുകാർഡുകളാണ്. മുംബൈ സിറ്റിയുടെ നാലും മോഹൻ ബഗാന്റെ മൂന്നും താരങ്ങൾക്ക് മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചു.

മുംബൈ സിറ്റിയുടെ ആകാശ് മിശ്ര, ഗ്രെഗ് സ്റ്റുവർട്ട്, വിക്രം പ്രതാപ് സിങ്, രാഹുൽ ബേക്കേ എന്നിവർക്കും മോഹൻ ബഗാന്റെ ആശിഷ് റായ്, ലിസ്റ്റൻ കൊളാക്കോ, ഹെക്റ്റർ യുറ്റ്സ് എന്നിവർക്കുമാണ് ചുവപ്പുകാർഡ് ലഭിച്ചത്. ഇതിൽ അഞ്ചു താരങ്ങൾക്കും ഡയറക്റ്റ് റെഡ് കാർഡ് ആണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ താരങ്ങൾക്ക് ഒന്നോ രണ്ടോ മത്സരങ്ങളിൽ വിലക്ക് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

താരങ്ങളുടെ വിലക്കിന്റെ വിവരങ്ങൾ ഇതുവരെ പുറത്തു വന്നില്ലെങ്കിലും നിലവിലെ സാഹചര്യം തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് അനുകൂലമാണ്. അടുത്ത മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ അവരുടെ നാല് പ്രധാന താരങ്ങളും മത്സരത്തിനുണ്ടാകില്ല. സ്ട്രൈറ്റ് റെഡ് കിട്ടിയ രാഹുൽ ബേക്കേ, ആകാശ് മിശ്ര എന്നിവരും നാല് മഞ്ഞക്കാർഡ് ലഭിച്ചതിനു സ്റ്റീവാർട്ട്, വിക്രം സിങ് എന്നിവരും കളിക്കില്ല.

ഇതിനു പുറമെ യെല്ലോ കാർഡ് ലഭിച്ച മുംബൈ ഗോൾകീപ്പർക്കും മത്സരം നഷ്‌ടമാകും. ഇന്നലത്തെ മത്സരത്തിൽ റഫറിയുടെ പ്രകടനം കുറച്ച് ഓവറായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. എന്നാൽ അത് ബ്ലാസ്റ്റേഴ്‌സിന് ഗുണമായി വന്നിരിക്കുകയാണ്. മുംബൈയുമായുള്ള മത്സരം ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനത്താണ് നടക്കുന്നതെന്നതും ടീമിന് അനുകൂലമായ ഘടകമാണ്.

You Might Also Like