ബ്ലാസ്റ്റേഴ്‌സിലെത്തിയ ലിത്വാനിയൻ നായകൻ ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ വോട്ട് നൽകിയത് ഏതൊക്കെ താരങ്ങൾക്ക്

ഫിഫ ബെസ്റ്റ് അവാർഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ ലയണൽ മെസി തന്നെയാണ് വീണ്ടും പുരസ്കാരം നേടിയത്. ലയണൽ മെസി അതിനു അർഹനാണോ എന്ന ചോദ്യം പല ഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ടെങ്കിലും പല വിഭാഗം വ്യക്തികൾ വോട്ടെടുപ്പിലൂടെ നൽകുന്ന പുരസ്‌കാരം ആയതിനാൽ തന്നെ അത്തരം വിമർശനങ്ങളെ കാര്യമായെടുക്കാൻ കഴിയില്ല.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് പുതിയതായി സ്വന്തമാക്കിയ ലിത്വാനിയൻ താരമായ ഫെഡോർ ഷെർണിച്ച് ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ വോട്ടു ചെയ്‌തിരുന്നു. അതിന്റെ വിവരങ്ങൾ പുറത്തു വന്നപ്പോൾ നീതിയുക്തമായ ഒരു തിരഞ്ഞെടുപ്പാണ് അദ്ദേഹം നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ലയണൽ മെസിക്ക് തന്റെ രണ്ടാമത്തെ വോട്ടു മാത്രമാണ് ലിത്വാനിയൻ നായകനായ ഷെർണിച്ച് നൽകിയത്.

തന്റെ ആദ്യത്തെ വോട്ട് മാഞ്ചസ്റ്റർ സിറ്റി താരമായ ഏർലിങ് ഹാലാൻഡിനാണ് ഷെർണിച്ച് നൽകിയത്. അതിനു ശേഷമുള്ള വോട്ട് ലയണൽ മെസിക്ക് നൽകിയ താരം മൂന്നാമത്തെ വോട്ട് മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ താരമായ ഡി ബ്രൂയ്‌നും നൽകി. കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ നേടിയ ക്ലബിനാണ് അദ്ദേഹം പ്രാധാന്യം നൽകിയതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

പരിശീലകർക്കുള്ള വോട്ടുകളിൽ ഷെർണിച്ച് തിരഞ്ഞെടുത്തത് പെപ് ഗ്വാർഡിയോളയെ തന്നെയാണ്. അതിനു ശേഷം ലൂസിയാനോ സ്‌പല്ലെറ്റി, സാവി എന്നിവരെ താരം തിരഞ്ഞെടുത്തു. ഗോൾകീപ്പർമാരിൽ ലിത്വാനിയൻ താരം ആദ്യത്തെ പരിഗണന നൽകിയത് റയൽ മാഡ്രിഡ് കീപ്പർ ക്വാർട്ടുവക്കാണ്. അതിനു ശേഷം എഡേഴ്‌സൺ ഒനാന എന്നീ താരങ്ങൾക്കും അദ്ദേഹം വോട്ടുകൾ നൽകി.

You Might Also Like