പോര്‍വിളി പോലെയായിരുന്നു അവരുടെ ആഘോഷം, രാത്രി 12 മണി വരെ അത് നീണ്ടു, തുറന്നടിച്ച് അശ്വിന്‍

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ന്യൂസിലന്‍ഡ് താരങ്ങള്‍ നടത്തിയ ആഘോഷ പ്രകടനത്തെ പോര്‍വിളിയോട് ഉപമിച്ച് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യയെ തോല്‍പിച്ചതിന്റെ ആഘോഷം അന്ന് രാത്രി 12 മണി വരെ നീണ്ടതായും അത് യുദ്ധ കാഹളം പോലെ തോന്നിപ്പിച്ചതായും അശ്വിന്‍ പറയുന്നു.

‘മത്സരത്തിന് ശേഷം ഡ്രസിങ് റൂമില്‍ ട്രോഫിയും ഡ്രിങ്ക്സുമായി ആഘോഷിക്കുന്ന പതിവ് ന്യൂസിലാന്‍ഡിനുണ്ട്. ആ കാഴ്ച പ്രയാസപ്പെടുത്തി. 12 മണി വരെ അവര്‍ ആഘോഷിച്ചു. പിച്ചിലേക്കും അവര്‍ വന്നു. അവരുടെ സന്തോഷം പ്രകടിപ്പിച്ച വിധം പോര്‍വിളി പോലെയായിരുന്നു’ അശ്വിന്‍ പറഞ്ഞു.

ടഫൈനലിന് പിന്നാലെ ലഭിച്ച ഇടവേളയേയും അശ്വിന്‍ ന്യായീകരിച്ചു. ബബിളിനുള്ളിലായിരുന്നു ഞങ്ങള്‍. ഏറെ നാളുകള്‍ക്ക് ശേഷം പുറത്തേക്കിറങ്ങാന്‍ സാധിക്കുന്നു. ഞാന്‍ ഒരു കാര്‍ വാടകയ്ക്ക് വാങ്ങി. ആദ്യം ഇവിടെ ഡെവോണ്‍ സന്ദര്‍ശിച്ചു. മനോഹരമായ സ്ഥലമാണ് അത്’ അശ്വിന്‍ പറഞ്ഞു.

ഫൈനലിന് ശേഷമുളള ഇടവേള ഏറെ പ്രധാനപ്പെട്ടതാണെന്നും അശ്വിന്‍ കൂട്ടിചേര്‍ത്തു.

ഈ ഇടവേള ഞങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഫൈനലിനും ഇംഗ്ലണ്ട് പരമ്പരയ്ക്കും ഇടയില്‍ ഒരുപാട് സമയം ലഭിച്ചു. ഞങ്ങള്‍ ഉറപ്പായും പരിശീലനം നടത്തും. പക്ഷേ ഈ ഇടവേള പ്രധാനപ്പെട്ടതാണ്. ബബിളില്‍ കഴിയുക എന്നത് ഏറെ പ്രയാസമാണ്. കഴിഞ്ഞ ഒന്നര കൊല്ലമായി ഞങ്ങള്‍ ബബിളിലാണ്’ അശ്വിന്‍ കൂട്ടിചേര്‍ത്തു.