ആ രണ്ട് സൂപ്പര്‍ താരങ്ങളെ എന്തിന് പുറത്താക്കി, പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിക്കുകയുണ്ടായി. ധവാനെ നായകനാക്കി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന ടീമിനെയാണ് ഇന്ത്യ ലങ്കയ്ക്ക് അയക്കുന്നത്.

എന്നാലിപ്പോഴിതാ ടീം തിരഞ്ഞെടുപ്പില്‍ അസംതൃപ്തി രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ദീപ് ദാസ്ഗുപ്ത. ജയദേവ് ഉനദ്കട്ടിനെയും രാഹുല്‍ തെവാട്ടിയയെും ഒഴിവാക്കിയതാണ് ദീപ് ദാസ്ഗുപ്തയെ ചൊടിപ്പിച്ചത്.

‘ഈ പകര്‍ച്ചവ്യാധി സമയത്ത് തിരഞ്ഞെടുക്കല്‍ വളരെ എളുപ്പമാണെന്ന് എനിക്ക് തോന്നുന്നു. മൂന്ന് വീതം ഏകദിന ടി20 മത്സരങ്ങളടക്കം മൊത്തം ആറ് മത്സരങ്ങളുണ്ട്. നിങ്ങള്‍ 20 കളിക്കാരും അഞ്ച് നെറ്റ് ബോളര്‍മാരുള്ള ടീമിനെ തിരഞ്ഞെടുത്തു. നിങ്ങള്‍ക്ക് ജയദേവ് ഉനദ്കട്ടിനെയും രാഹുല്‍ തെവാട്ടിയയെും കൂടി ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു. അവര്‍ എന്ത് തെറ്റ് ചെയ്തു?’ ഗുപ്ത പറയുന്നു.

‘ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് എനിക്ക് കൂടുതല്‍ പറയാനില്ല. 20 കളിക്കാരുണ്ട്, ആശ്ചര്യങ്ങളൊന്നുമില്ല. ഉനദ്കട്ടിനെ എനിക്ക് വളരെ ഇഷ്ടമാണ്. കാരണം അദ്ദേഹം ഏറെ കഠിനാധ്വാനിയാണ്. ഐ.പി.എല്ലില്‍ മാത്രമല്ല, രഞ്ജി ട്രോഫിയില്‍ 20-25 ഓവറുകള്‍ എറിയുന്നു, കഠിനാധ്വാനം ചെയ്യുന്നു, തികച്ചും മിടുക്കനാണവന്‍. അവനേക്കൂടി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു’ ദീപ് ദാസ്ഗുപ്ത പറഞ്ഞു.

ഇന്ത്യന്‍ ടീം ഇങ്ങനെ: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്ണപ്പ ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചാഹര്‍, നവ്ദീപ് സെയ്നി, ചേതന്‍ സകാരിയ

നെറ്റ് ബോളര്‍മാര്‍: ഇഷാന്‍ പോറല്‍, സന്ദീപ് വാരിയര്‍, അര്‍ഷ്ദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജിത് സിംഗ്

You Might Also Like