ഡൊമസ്റ്റിക് താരങ്ങളോട് വഞ്ചനയാണ് ഇതുവരെ ബിസിസിഐ ചെയ്യതത്, ഇഷാനേയും ശ്രേയസിനേയും കുറ്റം പറയുന്നതില്‍ ഒരര്‍ത്ഥവും ഇല്ല

അബ്ദുല്‍ ആഷിഖ് ചിറക്കല്‍

രഞ്ജി ട്രോഫി കളിക്കാതിരിക്കുന്നത് അത്ര വലിയ തെറ്റാണോ ..??

ആണെന്നാണ് ബിസിസിഐയുടെ കണ്ടെത്തല്‍ .. അതുകൊണ്ടാണല്ലോ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയത് …

രഞ്ജി ട്രോഫി കളിച്ചാല്‍ ഉള്ള ഗുണം എന്താണ് ..? ദിവസ അടിസ്ഥാനത്തില്‍ മാച്ച് ഫീ ആയി കിട്ടുന്ന 40000-60000 രൂപ .. അതായത് ഒരു സീസണ്‍ മുഴുവനും കളിച്ചാല്‍ 75 ലക്ഷം രൂപ വരെ .. അതിനപ്പുറം നിലവില്‍ ഒന്നുമില്ല ..

30 സംസ്ഥാനങ്ങളും 2 യൂണിയന്‍ ടെറിറ്ററീസിനും ആറ് അസോസിയേഷനുകളും ഉള്‍പ്പടെ 38 ടീമുകള്‍ അടങ്ങുന്ന ബൃഹത്തായ ഒരു ഡൊമസ്റ്റിക് സര്‍ക്യൂട്ട് ആണ് രഞ്ജി ട്രോഫി. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ സച്ചിന്‍, ദ്രാവിഡ്, അജയ് ജഡേജ, ഗാംഗുലി തുടങ്ങിയ മഹാരഥര്‍ കളിച്ച് കൊണ്ടിരുന്ന ടൂര്‍ണമെന്റ്…. മുന്‍ നായകന്‍ അസര്‍ കേരളത്തില്‍ വരെ വന്ന് രഞ്ജി കളിച്ചിരുന്നു.

എന്നാല്‍ ഇന്ന് എന്താണ് അവസ്ഥ .. നിരവധി 200 കളും 300 കളും അടിച്ചു കൂട്ടുന്ന, 5 വിക്കറ്റ് പ്രകടനവും അതിനപ്പുറവും പെര്‍ഫോം ചെയ്യുന്ന കളിക്കാര്‍.. ആകെയുള്ള 38 ടീമുകള്‍ക്ക് വേണ്ടി കളിക്കുന്ന കഴിവുറ്റ വിക്കറ്റ് കീപ്പേഴ്‌സ്, ഇന്ത്യന്‍ നാഷണല്‍ ടീമില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന പേസ ബൗളിംഗ് ഓള്‍ റൗണ്ടേഴ്‌സ്.. പക്ഷെ ഇവര്‍ ആരും ലൈം ലൈറ്റില്‍ എത്തുന്നില്ല .. ബിസിസിഐഅവരെ ഗൗനിക്കുന്നില്ല ..

അവസാന നിമിഷത്തില്‍ പലരും പരിക്കിന്റെ പിടിയില്‍ അകപ്പെട്ട സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ ടീമിലേക്ക് എടുത്ത രഞ്ജിയില്‍ മൂന്ന് വര്‍ഷത്തില്‍ അധികമായി സ്ഥരതയോടെ പെര്‍ഫോം ചെയ്ത സര്‍ഫറാസ് ഖാന്‍ മാത്രമാണ് ഒരു അപവാദം. ഹനുമ വിഹാരി, മായങ്ക് അഗര്‍വാള്‍, ഉനദ്കട് ഒക്കെ ടീമില്‍ വന്നെങ്കിലും അവരെ സ്ഥിരമായി കളിപ്പിക്കാനോ ഒരു പ്രത്യേക റോള്‍ നല്‍കി അവരെ മോള്‍ഡ് ചെയ്യാനോ ടീം മാനേജ്‌മെന്റിന് കഴിഞ്ഞില്ല .. ചുരുങ്ങിയ മാച്ചുകള്‍ കൊണ്ട് തന്നെ സെഞ്ചുറികളും ഡബിളും ഒക്കെ അടിച്ച അഗര്‍വാളും സിഡ്നി ടെസ്റ്റിലെ വിഖ്യാത ടെസ്റ്റ് ഇന്നിംഗ്‌സ് നടത്തിയ വിഹാരിയും ഇന്ന് വെറും നോക്കുകുത്തികള്‍ ..

കഴിഞ്ഞ 10-15 വര്‍ഷത്തില്‍ ഇന്ത്യക്ക് രഞ്ജി നല്‍കിയ സംഭാവന നല്‍കിയത് എന്താണെന്ന് ചോദിച്ചാല്‍ വട്ടപ്പൂജ്യം ..

പിന്നെയെന്തിന് താരങ്ങള്‍ രഞ്ജി കളിക്കണം .. വര്‍ഷത്തില്‍ രണ്ട് മാസം മാത്രം കളികള്‍ ഉള്ള ഐപിഎല്ലിലൂടെ പണം സമ്പാദിക്കാം . അത്യാവശ്യം പെര്‍ഫോം ചെയ്താല്‍ ഇന്ത്യന്‍ ടീമിലും കേറാം .. ഫ്രാഞ്ചൈസികളുടെ പ്രഷര്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. അവിടന്ന് ടെസ്റ്റ് ഫോര്മാറ്റിലേക്ക് വരെ സ്ഥാനം നേടിയെടുക്കാം ..

എങ്കില്‍ പിന്നെ കോടികള്‍ പ്രതിഫലമായി കിട്ടുന്ന ഐപിഎല്ലിന് വേണ്ടി നാല് ദിവസം വെയില്‍ കൊള്ളാതിരിക്കാന്‍ പ്ലെയേഴ്‌സ് തീരുമാനിച്ചാല്‍ എങ്ങനെ അവരെ കുറ്റം പറയും .. താരങ്ങളുടെ മെന്‍ഡ് സെറ്റ് ഈ രീതിയിലേക്ക് എത്തിച്ചതിലും ബിസിസിഐക്ക് തന്നെയാണ് ഏറിയ പങ്കും .. നേരത്തെ ഷെഡ്യൂള്‍ ചെയ്ത് വെച്ച ടെസ്റ്റ് പോലും ഐപിഎല്ലിന് വേണ്ടി മാറ്റിവെച്ച ബിസിസിഐയുടെ അതേ ബുദ്ധി തന്നെ ആയിരിക്കില്ലേ കളിക്കാര്‍ക്കും.

ഇത്തരം കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുമെങ്കില്‍ നമുക്ക് തെറ്റി .. ഇനിയും ഇത് തുടരും .. അത്‌കൊണ്ട് തന്നെ ഐപിഎല്‍ എക്‌സ്‌പോഷര്‍ നാഗസ്വാഗ, പ്രിയങ്ക് പാഞ്ചാല്‍, പരാസ് ദോഗ്ര, അഭിമന്യൂ ഈശ്വര്‍, അന്‍കി ബാസനെ, വൈഭവ് അറോറ, റിക്കി ഭുയ്, സച്ചിന്‍ ബേബി തുടങ്ങിയവര്‍ ഡെമസ്റ്റിക് ലെജന്‍സ് ആയി കരിയര്‍ അവസാനിപ്പിക്കുകയും ചെയ്യും ..

പക്ഷെ രഞ്ജി കളിച്ചില്ലേല്‍ ഞങ്ങള്‍ കോണ്‍ട്രാക്റ്റില്‍ ടെര്‍മനേറ്റ് ചെയ്യും .. ബിസിസിഐ മാസ്സ് ഡാ ..

 

You Might Also Like