ഒരോവറും ഡികെയും ഉണ്ടായിരുന്നെങ്കില്‍ കളി തിരിഞ്ഞേനെ, ചാരത്തില്‍ നിന്ന് ഉയര്‍ന്ന് വന്നാണ് അയാളിത് ചെയ്യുന്നത്

മുഹ്‌സിന്‍ മുഹമ്മദ്

ഞാന്‍ ഓരോ പോസ്റ്റ് എഴുതിയിടുമ്പോ അതില്‍ ഏറ്റവും കൂടുതല്‍ പ്രൈയ്‌സ് ചെയ്ത ഒരാള്‍ ഡികെ ആയിരിക്കും. അത്തരം പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ ഹാ ഹാ റിയാക്ഷന്‍ വരുന്നതും ഇങ്ങേരെ പറ്റി എഴുതുമ്പോഴാ.

ലൈഫില്‍ തകര്‍ന്നു പോയ അയാള്‍ സ്റ്റേറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സീ പോലും നഷ്ടപ്പെട്ട അയാളുടെ റിഡംഷന്‍ന്റെ കഥകള്‍ ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. ആവര്‍ത്തിക്കുകയല്ല എന്നാല്‍ എന്നെ അയാള്‍ ഏറെ പ്രചോദിപ്പിക്കുന്നുണ്ട് ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ധോണിക്ക് മുന്‍പേ വന്ന് ധോണിക്ക് ഒപ്പം ഈ ഐ പി എല്‍ കളിക്കുമ്പോ അയാളുടെ കളി രീതി ഷോട്ടുകള്‍ എല്ലാം മാറിയിരിക്കുന്നു പുതിയതായിരിക്കുന്നു സ്‌കൂപ് ഷോട്ട് കളിക്കുമ്പോ ആകെ അതെ അറിയൂ എന്ന് പറഞ്ഞു കളിയാക്കുന്നവര്‍ക്കിടയില്‍ പ്രോപ്പര്‍ ഷോട്ടുകളും ഒപ്പം ഇന്‍സൈഡ് ഔട്ടും സ്വിച്ച് ഹിറ്റും ഒക്കെ കളിക്കാന്‍ അറിയാമെന്നും അയാള്‍ കാണിച്ചു തന്നിട്ടുണ്ടല്ലോ.

ഒന്നും തെളിക്കാന്‍ ഇല്ലാതെ ആരോടും ഒന്നും പറയാതെ തന്റെ റോള്‍ കൃത്യമായി എക്‌സിക്യൂട്ട് ചെയ്ത് മുന്നോട്ട് പോകുകയാണ് അയാള്‍. തീര്‍ന്നെന്ന് കരുതിയവര്‍ക്കിടയില്‍ വീണ്ടും ചരത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് എഴുന്നേറ്റ് നിന്ന കാര്‍ത്തിക്ക്. ക്രിക്കറ്റിലെ ദി അണ്ടര്‍ ടേക്കര്‍

വിധിയും പ്രായവും കളിയാക്കലുകളും ഒന്നിച്ചു നിന്നിട്ടും തളര്‍ത്താന്‍ കഴിയാതെപൊയ പോരാളി. എജിങ് ബട്ട് ഫിയര്‍ലെസ് ഡികെ റെസ്പെക്ട് ടു യു മാന്‍

Take a baw .. ഓരോവറും ഡികെയും ഉണ്ടായിരുന്നെങ്കില്‍ കളി ചിലപ്പോ തിരിഞ്ഞേനെ

 

You Might Also Like