ഇനി ലക്ഷ്യം ലോകകപ്പ്, ഇപ്പോഴും തന്റെ സ്വപ്നമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ

ലോകഫുട്ബോളിൽ ഒരുവിധം എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ സൂപ്പർതാരമാണ് ക്രിസ്ത്യാനോ റൊണാൾഡോ.  യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ യൂറോപ്പിലെ വമ്പൻമാർക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ ക്രിസ്ത്യനോക്ക് അവർക്കു വേണ്ടി ധാരാളം കിരീടങ്ങളും നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി വ്യക്തിഗത നേട്ടങ്ങളും ഇതിനകം തന്നെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

ക്ലബ്ബിനു വേണ്ടിയല്ലാതെ സ്വന്തം രാജ്യത്തിനും മികച്ച പ്രകടനം നടത്താൻ ക്രിസ്ത്യാനോ റൊണാൾഡോക്ക്  സാധിച്ചിട്ടുണ്ട്.  പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ക്രിസ്ത്യാനോക്ക് പോർചുഗലിനു വേണ്ടി 2016ൽ ഫ്രാൻസിനെ തകർത്ത് യൂറോ കപ്പ് നേടിക്കൊടുക്കാനും റൊണാൾഡോക്ക് സാധിച്ചിരുന്നു. പിന്നീട് 2019ൽ ഹോളണ്ടിനെ തകർത്ത് നേഷൻസ് ലീഗ് കിരീടവും പോർചുഗലിനു സ്വന്തമാക്കാൻ സാധിച്ചിരുന്നു.

എന്നാൽ രാജ്യത്തിന് വേണ്ടി ഇനി ലോകകപ്പ് കൂടി നേടാനുള്ള ആഗ്രഹം ക്രിസ്ത്യാനോ വെളിപ്പെടുത്തിയിരിക്കുകയാണ്‌. അതൊരു സ്വപ്നമായി തുടരുകയാണെന്നാണ് ക്രിസ്ത്യാനോ അഭിപ്രായപ്പെട്ടത്. 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് സ്വന്തമാക്കുകയാണ് ക്രിസ്ത്യാനോയുടെ അടുത്ത ലക്ഷ്യം. ദുബായ് ഗ്ലോബ് സോക്കറിന്റെ പ്ലേയർ ഓഫ് ദി സെഞ്ച്വറി അവാർഡ് കരസ്തമാക്കിയതിനു ശേഷം സംസാരിക്കുകയായിടുന്നു ക്രിസ്ത്യാനോ.

“ഞങ്ങൾ വളരെ വിശിഷ്ടമായ ഒന്ന് നേടിയിട്ടുണ്ട്. യൂറോപ്യൻ ചാമ്പ്യൻഷിപ്. 2016ആണ് അത് നേടിയതെന്നത് കൊണ്ട് ഞങ്ങൾക്ക് നിലത്ത് കാലുറപ്പിക്കേണ്ടതുണ്ട്. എന്നാലിപ്പോൾ ഞങ്ങൾക്ക് ലോകകപ്പും നേടേണ്ടതുണ്ട്. അത് സാധ്യമാണ്. എന്തും സാധ്യമായ കാര്യമാണ്. ഒപ്പം നമ്മൾ യാഥാർത്ഥ്യമായി ചിന്തിക്കേണ്ടതുമുണ്ട്. കുറേ പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് പോർചുഗലിനായി എന്തെങ്കിലും നേടണമെന്ന്. രണ്ടു കിരീടങ്ങൾ നേടുകയും ചെയ്തു. ഞാൻ കളിച്ച എല്ലാ ക്ലബ്ബിനൊപ്പവും വിജയിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പ് ഒരു സ്വപ്നമാണ്.” ക്രിസ്ത്യാനോ പറഞ്ഞു

You Might Also Like