യൂണിവേഴ്‌സ് ബോസ് ക്രിസ്റ്റഫര്‍ ഗെയ്ല്‍, അനീതി നടന്നാല്‍ അവന്‍ തീയാണ്
ടൂര്‍ണമെന്റിന്റെ പകുതിയില്‍ കൂടുതല്‍ കളികളില്‍ സൈഡ് ബെഞ്ചിലിരുന്ന ആ വലിയ മനുഷ്യന്റെ ചിന്തകളില്‍ ,താന്‍ ആയ കാലത്ത് അടിച്ച പടുകൂറ്റന്‍ സിക്‌സറുകള്‍ എത്ര തവണ മിന്നിമറഞ്ഞിട്ടുണ്ടാവും…
നാല്പത്തൊന്നാം വയസ്സിലും താന്‍ Universe Boss ആണെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ അയാള്‍ക്ക് കഴിയുന്നത് ആ കരീബിയന്‍ കരുത്തിന്റെ ആത്മവിശ്വാസത്തിലാണ്.
വേറെന്ത് പറയാന്‍ 60 വയസ്സിലെ ക്രിസ്റ്റഫര്‍ ഗെയിലിന്റെ മിസ്ഹിറ്റുകള്‍ 100 മീറ്റര്‍ കടന്ന് പറന്നാലും അത്ഭുതമില്ല. താന്‍ ചാമ്പ്യനാണെന്ന് എഴുതിയ ബൂട്ടുമിട്ട് ഓടുന്ന ഉസൈന്‍ ബോള്‍ട്ടിന്റെ നാട്, കരീബിയ…… വിവിയന്‍ റിച്ചാര്‍ഡ്‌സ്, ക്ലെവ് ലോയ്ഡ്, ബ്രയന്‍ ലാറ തുടങ്ങിയ മഹാരഥന്‍മാരുടെ ഇങ്ങേയറ്റത്തെ കണ്ണി. യൂണിവേഴ്‌സ് ബോസ് ക്രിസ്റ്റഫര്‍ ഗെയ്ല്‍…
നിങ്ങളാണ് ഹീറോ !
Form is Temporary , Class is Permanent !
സ്‌പോഡ്‌സ് പരാഡൈസോ ക്ലബ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സുരാഗ് വാഴയില്‍ എഴുതിയ ചെറുകുറിപ്പ്